ചെന്നൈയില്‍ വന്‍ അഗ്നിബാധ. നാലുപേര്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ചെന്നൈ: ചെന്നൈയിലെ വടപളനിയിലെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ നാലുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട്​ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ്​ തീപിടുത്തമുണ്ടായത്​.

ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ നാലു പേരാണ് ആശുപത്രിയില്‍ വച്ചു മരണത്തിനു കീഴടങ്ങിയത്. അമിതമായി പുക ശ്വസിച്ചതു മൂലം ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *