തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് പി. ചിദംബരം.

ചെന്നൈ: തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം. ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെയും ചെന്നൈ നുങ്കംപാക്കത്തെ വസതികളിലും ഇരുവർക്കും ബന്ധമുള്ള രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

തന്നെ നിശബ്ദനാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കമെന്ന് ചിദംബരം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും ഇതേ തന്ത്രം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നത്. എന്നാല്‍ താന്‍ നിശബ്ദനാകില്ല. എഴുത്തും പ്രസംഗവും തുടരും – ചിദംബരം പറഞ്ഞു. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=206180#sthash.cyrNsaBn.dpuf

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *