ച​ന്ദ്ര​സ്വാ​മി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പി.​വി ന​ര​സിം​ഹ റാ​വു​വിന്‍റെ വി​ശ്വ​സ്ത​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന വി​വാ​ദ സ​ന്യാ​സി ച​ന്ദ്ര​സ്വാ​മി (66) അ​ന്ത​രി​ച്ചു. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ശ​ക​നാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ട​തും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​തും. നി​ര​വ​ധി സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ച​ന്ദ്ര​സ്വാ​മി​യെ വി​ദേ​ശ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് സു​പ്രീം കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു.

സെന്‍റ് കി​റ്റ്‌​സ് കേ​സി​ല്‍ ന​ര​സിം​ഹ​റാ​വു, കെ.​കെ തി​വാ​രി, കെ.​എ​ന്‍. അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ച​ന്ദ്ര​സ്വാ​മി​യും കു​റ്റാ​രോ​പി​ത​നാ​യി​രു​ന്നു. 1948ൽ ​ജ​നി​ച്ച ച​ന്ദ്ര​സ്വാ​മി​യു​ടെ യ​ഥാ​ർ​ഥ പേ​ര് നേ​മി​ച​ന്ദ് എ​ന്നാ​യി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *