കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ.ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ.

ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദവെയുടെ മരണം വലിയ നഷ്ടമെന്നും മോദി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *