കൗമാരക്കാരൻ പട്ടാപ്പകൽ യുവതിയെ കയറിപ്പിടിച്ചു.

ന്യൂദൽഹി: മുംബൈയിലെ റെയിൽവെ സ്റ്റേഷനിൽ കൗമാരക്കാരൻ പട്ടാപ്പകൽ യുവതിയെ കയറിപ്പിടിച്ചു. മുംബൈയിലെ ചർച്ച് ഗേറ്റ് വെ റെയിൽവെ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ട്രെയിൻ കാത്തു നിന്ന യുവതിയുടെ അടുത്തേക്ക് വന്ന കൗമാരക്കാരൻ യുവതിയുടെ ശശീരത്ത് കടന്ന് പിടിക്കുകയായിരുന്നു. കടന്നു പിടിച്ച ഉടൻ യുവതി കുതറി മാറി ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ യുവതി കൗമാരക്കാരന്റെ പുറകെ ഓടി മറ്റ് യാത്രികരുടെ സഹായത്തോടെ അയാളെ പിടികൂടി റെയിൽവെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പിടിയിലായ പതിനഞ്ചുകാരനെ ജുവൈനൽ കോർട്ടിൽ ഹാജരാക്കുമെന്ന് റെയിൽവെ പോലീസ് അറിയിച്ചു. സിസിടിവിയിൽ കൗമാരക്കാരന്റെ അതിക്രമം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *