പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്.

പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്. പശുവിനെ കൊല്ലുന്നതും മാട്ടിറച്ചി കൈയ്യോടെ പിടികൂടുന്നതും ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്ത് നിയമം പാസാക്കിയതിനു പിന്നാലെയാണ് കൂടുതല്‍ കടുത്ത പ്രസ്താവനയുമായി രമണ്‍ സിങ് രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ഗോവധത്തിനെതിരെ ഛത്തീഗഡ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇവിടെ പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങള്‍ക്കറിയുമോ, അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി നടന്നാല്‍ കുറ്റക്കാരെ തൂക്കിലേറ്റും.
പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഢാണെന്നും രമണ്‍ സിങ് പറഞ്ഞു.
ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും നല്‍കുന്ന നിയമം കഴിഞ്ഞ ദിവസം പാസാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *