ബിപിൻ റാവത് നാല് ദിവസത്തെ സന്ദർശനത്തിനായി മ്യാൻമാറിലേക്ക് ഇന്ന് പുറപ്പെടും.

ന്യൂഡൽഹി: കരസേന മേധാവി ജനറൽ ബിപിൻ റാവത് നാല് ദിവസത്തെ സന്ദർശനത്തിനായി മ്യാൻമാറിലേക്ക് ഇന്ന് പുറപ്പെടും. സന്ദർശന വേളയിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ബിപിൻ റാവത് കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷാ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

മ്യാൻമാറുമായി ഇന്ത്യ 1,640 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ നാഗലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളാണ് മ്യാൻമാറുമായി അതിർത്തി പങ്കിടുന്നത്. അതിർത്തിയിലെ സുരക്ഷാ സംബന്ധിച്ചു മ്യാൻമാറിലെ മുതിർന്ന സൈന്യക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നു സൈനിക വക്താവ് അറിയിച്ചു..

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *