ജമ്മുകശ്മീര്‍ വിഘടനവാദികള്‍ക്കായി ഹവാല പണം കൈമാറിയ കേസില്‍ മുഹമ്മദ് അസ്ലം വാനി അറസ്റ്റിലായി.

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ വിഘടനവാദികള്‍ക്കായി ഹവാല പണം കൈമാറിയ കേസില്‍ മുഹമ്മദ് അസ്ലം വാനി അറസ്റ്റിലായി. കശ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായുടെ അടുത്ത സഹായി കൂടിയാണിയാള്‍. 12 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 14 വരെ കസ്റ്റഡിയില്‍ വിട്ടു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി തവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഈ മാസം തന്നെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *