പാക്കിസ്ഥാനു താക്കീതുമായി അരുൺ ജയ്റ്റ്‌ലി


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ശി​ര​ച്ഛേ​ദം ന​ട​ത്തി മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ ക്രൂ​ര​ത​യ്ക്കു​ള്ള മ​റു​പ​ടി ഇ​ന്ത്യ​ൻ സൈ​ന്യം ന​ൽ​കു​മെ​ന്നു പ്ര​തി​രോ​ധമ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി. പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നും ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും വ്യ​ക്ത​മാ​ക്കി. സൈ​നി​ക ന​ട​പ​ടി​യു​ടെ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ​റ​യി​ല്ലെ​ന്നും എ​ന്നാ​ൽ, വി​ശ​ദാം​ശ​ങ്ങ​ൾ നടപടിക്കുശേഷം വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സേ​നാ​ധി​പ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെയാവില്ല. പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യു​ടെ മ​റു​പ​ടി സൈ​ന്യം ന​ൽ​കും. സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി എ​ന്തെ​ന്ന് അ​വ​ർ തീ​രു​മാ​നി​ക്കും. പ്ര​തി​രോ​ധ സേ​ന​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ​സ്വാ​ത​ന്ത്ര്യമു​ണ്ട് നോ​ർ​ത്ത് ബ്ലോ​ക്കി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ ഓ​ഫീ​സി​ൽ ഇ​ന്ന​ലെ മ​ന്ത്രി ജ​യ്റ്റ്‌ലി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നു​ള്ള ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ മ​റു​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ​റ​യാ​നാ​കി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​ള്ള ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണരേ​ഖ​യി​ൽ ക​ട​ന്നു ക​യ​റി ര​ണ്ടു സൈ​നി​ക​രു​ടെ ക​ഴു​ത്ത​റക്കു​ക​യും മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യപാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി ജ​യ്റ്റ്‌ലി ജ​പ്പാ​ൻ യാ​ത്ര ര​ണ്ടു ദി​വ​സ​ത്തേ​ക്കു നീ​ട്ടി. ജ​പ്പാ​നി​ലെ യോ​കോ​ഹോ​മ​യി​ൽ ഇ​ന്ന​ലെ തു​ട​ങ്ങി​യ ഏ​ഷ്യ​ൻ വി​ക​സ​നബാ​ങ്കി​ന്‍റെ (എ​ഡി​ബി) നാ​ലു ദി​വ​സം നീ​ളു​ന്ന സു​വ​ർ​ണജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു ധ​ന​മ​ന്ത്രി​യു​ടെ യാ​ത്ര. പു​തി​യ പ​രി​പാ​ടി​യ​നു​സ​രി​ച്ചു നാ​ളെ​യേ ജ​യ്റ്റ്‌ലി ജ​പ്പാ​നി​ലേ​ക്കു പോ​വു​ക​യു​ള്ളൂ. ചൊ​വ്വാ​ഴ്ച മ​ട​ങ്ങി​യെ​ത്തും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ​കു​മാ​ർ, ക​ര, വ്യോ​മ, നാ​വി​ക സേ​നാ മേ​ധാ​വി​ക​ൾ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​രു​മാ​യും ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ല ത​വ​ണ മ​ന്ത്രി ജ​യ്റ്റ്‌ലി ച​ർ​ച്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും പാ​ക്കി​സ്ഥാ​ന്‍റെ നി​ന്ദ്യ​മാ​യ ക്രൂ​ര​ത​യെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഇ​ന്ത്യ​യെ ആക്ര​മി​ക്കു​ന്ന​തും സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു ക്രൂ​ര​ത കാ​ട്ടു​ന്ന​തും ഇ​നി​യും ക​ണ്ടു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന പൊ​തു​വി​കാ​രം മു​തി​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്കും ഉ​ണ്ട്.

ഇ​തി​നി​ടെ, പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും അ​ടി​ക്ക് എ​ന്നും തി​രി​ച്ച​ടി​ നൽകിയിട്ടുണ്ടെന്നും കരസേനാ മേധാവി ജനറൽ ബി​പി​ൻ റാ​വ​ത്ത് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നെ​തി​രേ വ​രാ​നി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു മു​ൻ​കൂ​ട്ടി പ​റ​യാ​നി​ല്ല. പ്ലാ​ൻ ന​ട​പ്പാ​ക്കി​യ​ശേ​ഷം വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കാ​റു​ണ്ടെ​ന്നും ജ​ന​റ​ൽ റാ​വ​ത്ത് പറഞ്ഞു. ഉ​ചി​ത​മാ​യ സ​മ​യ​ത്തും സ്ഥ​ല​ത്തും ഇ​ന്ത്യ പ്ര​തി​ക​രി​ക്കു​മെ​ന്നു ക​ര​സേ​ന ഉ​പ​മേ​ധാ​വി ശ​ര​ത് ച​ന്ദ് പ​റ​ഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *