അ​രു​ണ്‍ ജയ്റ്റ്‌ലിയും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​നം സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണം പു​റ​ത്താ​യി.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലിയും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​നം സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണം പു​റ​ത്താ​യി. മ​ന്ത്രി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വാ​ട്സ് ആ​പ്പി​ൽ ന​ട​ത്തി​യ സം​ഭാ​ഷ​ണം അ​ബ​ദ്ധ​ത്തി​ൽ മ​റ്റൊ​രു ഗ്രൂ​പ്പി​ലെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്.

ടൈം​സ് ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ ദി​വാ​ക​ർ അ​സ്താ​ന​യാ​ണ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി ബ്യൂ​റോ ഗ്രൂ​പ്പി​ലേ​ക്ക് തെ​റ്റാ​യി സ​ന്ദേ​ശം അ​യ​ച്ച​ത്. ദി​വാ​ക​ർ അ​സ്താ​ന​യും ഇ​ക്ക​ണോ​മി​ക് ടൈം​സ്, ഓ​പ്പ​ണ്‍ എ​ന്നീ മാ​ഗ​സി​നു​ക​ളു​ടെ മു​ൻ എ​ഡി​റ്റ​റാ​യ പി.​ആ​ർ. ര​മേ​ഷും ചേ​ർ​ന്ന് ഒ​രു ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​നു വേ​ണ്ടി കേ​ന്ദ്ര​മ​ന്ത്രി​യെ സ്വാ​ധീ​നി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് സം​ഭാ​ഷ​ണ​ത്തി​ലു​ള്ള​ത്.

ഐ​ടി​ഒ​യു​വി​ലേ​ക്കു (ഇ​ൻ​കം ടാ​ക്സ് ഓ​വ​ർ​സീ​സ് യൂണി​റ്റ്) നി​യ​മി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​രാ​യി​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​സ്താ​ന, ര​മേ​ഷ്, ജയ്റ്റ്‌ലി എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യാ​ണ് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും നി​കു​തി സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക ഐ​ടി​ഒ​യു​വി​ലെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

മൂ​ന്നു പേ​രും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജയ്റ്റ്‌ലിയോടും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി​മാ​ൻ​ച​ല ദ​ഷി​നോ​ടും ഒ​രു പ്ര​ത്യേ​ക ഓ​ഫീ​സ​റെ ല​ണ്ട നി​ലെ ഐ​ടി​ഒ​യു​വി​ൽ നി​യ​മി​ക്ക​ണം എ​ന്ന നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ് സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *