മത്സ്യത്തൊഴിലാളിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ എംഎല്‍എക്ക് ജീവപര്യന്തം തടവ്

വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ എംഎല്‍എക്ക് കൊലക്കേസില്‍ ജീവപര്യന്തം തടവ്. 2007 ല്‍ മത്സ്യത്തൊഴിലാളിയുടെ വധവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. വിശാഖപട്ടണം അങ്കപള്ളി സെഷന്‍സ് കോടതിയാണ് മുന്‍ എംഎല്‍എ ചെങ്ങള വെങ്കിട്ട റാവു ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷിച്ച വിധിച്ചത്.

വിശാഖപട്ടം ജില്ലയിലെ പയകരപേട്ടില്‍നിന്നുള്ള ജനപ്രതിനിധിയായിരുന്നു റാവു. കേസില്‍ പ്രതികളായ അഞ്ച് സ്ത്രീകള്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ബീച്ച് മിനറല്‍സ് കമ്പനിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ഒരാളുടെ മരണത്തിനിടയാക്കിയത്.

പ്ലാന്റിന് എതിരായിരുന്നു മുന്‍ എംഎല്‍എയും ഏതാനും ചിലരും. പ്ലാന്റിനെ അനുകൂലിക്കുന്നവരും റാവു പക്ഷക്കാരും എംഎല്‍എ വിളിച്ച യോഗത്തിനിടെയാണ് ഏറ്റുമുട്ടിയത്. തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എ ആയിരുന്ന റാവു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് മത്സരിച്ചത്. എന്നാല്‍ കാലുമാറ്റം റാവുവിനെ രക്ഷിച്ചില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *