രാ​ഷ്‌ട്രപി​താ​വ് മ​ഹാ​ത്മാഗാ​ന്ധി​യെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച അ​മി​ത് ഷാ മാ​പ്പു പ​റ​യ​ണ​മെ​ന്നു കോ​ണ്‍ഗ്ര​സും മറ്റു കക്ഷികളും.

 

ന്യൂ​ഡ​ൽ​ഹി:വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ അ​മി​ത്ഷാ ​സ്വാ​ത​ന്ത്ര്യസ​മ​ര​ത്തെ​യും രാഷ്‌ട്രപി​താ​വി​നെ​യും അ​പ​മാ​നി​ച്ചു​വെ​ന്നും വിവി ധ കക്ഷികൾ ആരോപിച്ചു. ഛ​ത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​മി​ത്ഷാ ഗാ​ന്ധി​ജി​യെ അ​തി​ബു​ദ്ധി​മാ​നാ​യ ബ​നി​യ (ബ​ഹു​ത് ച​തു​ർ ബ​നി​യ) എ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത്. മ​ഹാ​ത്മാഗാ​ന്ധി ഗു​ജ​റാ​ത്തി​ലെ ബ​നി​യ (വൈ​ശ്യ) സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​യാ​ളാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നാ​ണ് അ​മി​ത്ഷാ ഗാ​ന്ധി​ജി​യു​ടെ സ​മു​ദാ​യം സ​ഹി​തം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​ണ്‍ഗ്ര​സ് ആ​ശ​യ​ങ്ങ​ളു​ടെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ​യും പേ​രി​ൽ ഉ​ണ്ടാ​യ പാ​ർ​ട്ടി​യ​ല്ല. സ്വാ​ത​ന്ത്ര്യം നേ​ടാ​നു​ള്ള ഒ​രു ഉ​പാ​ധി മാ​ത്ര​മാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ദീ​ർ​ഘവീ​ക്ഷ​ണ​മു​ള്ള മ​ഹാ​ത്മാഗാ​ന്ധി, അ​ദ്ദേ​ഹം അതിബു​ദ്ധി​മാ​നാ​യ ബ​നി​യ ആ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ ഉ​ട​ൻത​ന്നെ കോ​ണ്‍ഗ്ര​സ് പി​രി​ച്ചുവി​ടാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു എ​ന്നാ​ണ് അ​മി​ത്ഷാ പ​റ​ഞ്ഞ​ത്.

ഗാ​ന്ധി​ജി​യെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും അ​മി​ത്ഷാ ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു എ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞ​ത്. സ​ത്യ​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​ർ ഹിന്ദുമ​ഹാ​സ​ഭ​യെ​യും ആർ എസ്എസിനെയും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ ബി​ജെ​പി കോ​ർ​പ​റേ​റ്റു​ക​ളു​ടെ പി​ണി​യാ​ളു​ക​ളാ​യി വ്യ​വ​സാ​യ താ​ത്പ​ര്യം മാ​ത്രം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
ജാ​തി, മ​ത സ്പ​ർ​ധ​ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​തെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണു ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ജാ​തിവി​ചാ​ര​ങ്ങ​ൾ​ക്കെ​തി​രേ ശ​ബ്ദി​ക്കാ​തെ രാ​ഷ്‌ട്ര​പി​താ​വി​ന്‍റെ വ​രെ ജാ​തി ക​ണ്ടെ​ത്തി വി​മ​ർ​ശി​ക്കാ​നാ​ണു ബി​ജെ​പി ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യു​ടെ​യും അ​തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍റെ​യും മ​നോ​ഭാ​വ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വു​മാ​ണ് ഇതിലൂടെ വെ​ളി​വാ​കുന്ന​തെ​ന്നും സു​ർ​ജേ​വാ​ല പറഞ്ഞു. ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​താ​വി​ന് ഇ​തേ മ​നോ​ഭാ​വം ആ​ണു​ള്ള​തെ​ങ്കി​ൽ അ​വ​ർ ഈ ​രാ​ജ്യ​ത്തെ ന​യി​ക്കു​ന്നതിനെ ഭ​യ​ക്കേ​ണ്ട​തു​ണ്ട്.

വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​മി​ത്ഷാ മാ​പ്പു പ​റ​യ​ണ​മെ​ന്നും സു​ർ​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു. ഷായുടെ പ്രസംഗ ത്തെ നേ​രി​ട്ടു പ​രാ​മ​ർ​ശി​ക്കാ​തെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഗാ​ന്ധി​ജി​യു​ടെ ഒ​രു വാ​ക്യം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു:””ഞാ​ൻ നി​രാ​ശ​നാ​കു​ന്പോ​ൾ ച​രി​ത്ര​ത്തി​ൽ സ​ത്യ​വും സ്നേ​ഹവും എ​പ്പോ​ഴും വി​ജ​യം നേ​ടി​യി​ട്ടു​ള്ള വ​സ്തു​ത ഓ​ർ​മി​ക്കും. അ​വി​ടെ ഏ​കാ​ധി​പ​ത്യ​വും കൊ​ല​പാ​ത​ക​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ കാ​ണ​പ്പെ​ടാ​തെ​യി​രു​ന്നി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, ഒ​ടു​വി​ൽ അ​വ​ർ എ​ല്ലാ​വ​രും വീ​ഴു​ന്നു. എ​ല്ലാ​യ്പോഴും ഇ​തേ​ക്കു​റി​ച്ചു മാ​ത്രം ചി​ന്തി​ക്കു​ന്നു”. എ​ന്ന വാ​ക്യ​മാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്.

ആ​ർ​എ​സ്എ​സി​നും ബി​ജെ​പി​ക്കും ഗാ​ന്ധി​ജി​യോ​ടു​ള്ള പു​ച്ഛ​ത്തെ​യാ​ണ് അ​മി​ത് ഷാ​യു​ടെ വാ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നു ദിഗ്‌വി​ജ​യ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി​ക്കോ ആ​ർ​എ​സ്എ​സി​നോ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ല. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൽ അ​വ​ർ സ​ന്തു​ഷ്ട​രാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു വേ​ണ്ടി അ​വ​ർ ഒ​രു ത്യാ​ഗ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് ഝാ ​പ​റ​ഞ്ഞു.

രാഷ്‌ട്രപി​താ​വ് മ​ഹാ​ത്മാഗാ​ന്ധി​യെ അ​വ​ഹേ​ളി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ​ശ്ചി​മബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടു. അ​മി​ത് ഷാ ​നി​ർ​ബ​ന്ധ​മാ​യും ആ ​പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും മാ​പ്പ് പ​റ​യു​ക​യും വേ​ണം. ബോ​ധ​പൂ​ർ​വം ന​ട​ത്തി​യ​താ​ണ് പ​രാ​മ​ർ​ശം. പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​തും നി​ർ​ഭാ​ഗ്യ​ക​ര​വും ധാ​ർ​മി​ക​ത​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്. ഗാ​ന്ധി​ജി രാ​ജ്യ​ത്തി​ന്‍റെ പി​താ​വും ലോ​ക​ത്തി​ന്‍റെ പ്ര​തീ​ക​വു​മാ​ണ്. അ​ധി​കാ​ര​മു​ണ്ടെ​ന്നു ക​രു​തി വാ​യി​ൽ വ​രു​ന്ന​തു മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെക്കു റി​ച്ചു പ​റ​യാ​മെ​ന്നു ക​രു​ത​രു​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *