ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളയാളെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളയാളെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. റാസ ഉല്‍ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. നേപ്പാളിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

അല്‍ ഖ്വയ്ദയുടെ ഉപസംഘടനയായ ബംഗ്ലാദേശിലെ അന്‍സാര്‍ ബംഗ്ലാ എന്ന ഭീകര സംഘടനയില്‍ അംഗമായ റാസ ഉല്‍ അഹമ്മദിന് വ്യജ കറന്‍സി ഇടപാടുകള്‍ നടത്തുന്ന സംഘവുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും അന്‍സാര്‍ ബംഗ്ലായുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു

ബംഗ്ലാദേശിലെ ഭീകര സംഘടനയായ അന്‍സാര്‍ ബംഗ്ലാ അംഗങ്ങളായ നിരവധി ഭീകരര്‍ വ്യാജ രേഖകളുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *