കേജരിവാൾ രണ്ടു കോടി കോഴ വാങ്ങി; ആപ്പിന് പുറത്താക്കപ്പെട്ട മന്ത്രിയുടെ ആപ്പ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ക​പി​ൽ മി​ശ്ര രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ കോ​ടി കോ​ഴ​വാ​ങ്ങി​യ​താ​യി ക​പി​ൽ മി​ശ്ര ആ​രോ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്ഘ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ക​പി​ൽ മി​ശ്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ജ​രി​വാ​ൾ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യ്നി​ൽ​നി​ന്നും ര​ണ്ടു കോ​ടി രൂ​പ വാ​ങ്ങി​യ​താ​യി മി​ശ്ര ആ​രോ​പി​ച്ചു. സ​ത്യേ​ന്ദ്ര ജ​യ്നി​ൽ​നി​ന്നും പ​ണം കേ​ജ​രി​വാ​ൾ വാ​ങ്ങു​ന്ന​തി​ന് താ​ൻ സാ​ക്ഷി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് സ​ത്യേ​ന്ദ്ര ജെ​യ്ൻ പ​ണം ന​ൽ​കി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ത്യേ​ന്ദ്ര ജ​യ്ൻ കേ​ജ​രി​വാ​ളി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ​ണം കൈ​മാ​റു​ന്ന​തി​ന് താ​ൻ സാ​ക്ഷി​യാ​യി​രു​ന്നു. എ​ന്താ​ണി​ത്, എ​ന്തി​നു​വേ​ണ്ടി​യാ​ണി​തെ​ന്ന് താ​ൻ ചോ​ദി​ച്ചു. എ​ന്നാ​ൽ കേ​ജ​രി​വാ​ൾ മൗ​നം​പാ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കും. പി​ന്നീ​ട് ഇ​ത് സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം ത​നി​ക്ക് ഉ​റ​ങ്ങു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​പ​ണ​മി​ട​പാ​ട് ക​ണ്ട​താ​ണ് ത​ന്നെ പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും മി​ശ്ര പ​റ​ഞ്ഞു. രാ​വി​ലെ ല​ഫ്. ഗ​വ​ര്‍​ണ​റെ ക​ണ്ട​താ​യും അ​ദ്ദേ​ഹ​ത്തി​ന് അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടാ​ങ്ക​ർ അ​ഴി​മ​തി മ​റ​യ്ക്കാ​ൻ ടാ​ങ്ക​ർ ലോ​ബി​യി​ൽ​നി​ന്നും പ​ണം വാ​ങ്ങി​യെ​ന്നാ​ണ് മി​ശ്ര​യു​ടെ ആ​രോ​പ​ണം. 2012ല്‍ ​കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷീ​ലാ​ദീ​ക്ഷി​ത് അ​ധ്യ​ക്ഷ​യാ​യ ഡ​ല്‍​ഹി ജ​ല്‍ ബോ​ര്‍​ഡ് 385 സ്‌​റ്റൈ​ന്‍ ലെ​സ് സ്റ്റീ​ല്‍ ടാ​ങ്ക​റു​ക​ള്‍ വാ​ങ്ങാ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ലാ​ണ് 400 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ കേ​ജ​രി​വാ​ൾ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച വ​സ്തു​താ പ​രി​ശോ​ധ​നാ ക​മ്മി​റ്റി ക​രാ​റി​ല്‍ 400 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. കൈ​ലാ​ഷ് ഗെ​ലോ​ട്ടി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന തി​നു വേ​ണ്ടി​യാ​ണ് ക​പി​ൽ മി​ശ്ര​യെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ഗെ​ലോ​ട്ടി​നെ കൂ​ടാ​തെ, രാ​ജേ​ന്ദ്ര​പാ​ൽ ഗൗ​ത​ത്തി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *