എ.​​െ​​എ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ പ​രി​ഹാ​ര ഫോ​ര്‍​മു​ല തെ​ളി​ഞ്ഞു​വ​രു​ന്ന​താ​യി സൂ​ച​ന

എ.​​െ​​എ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ തു​ട​രു​ന്ന തി​ര​ക്കി​ട്ട ച​ര്‍​ച്ച​ക​ളി​ല്‍ നി​ര്‍​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​ര ഫോ​ര്‍​മു​ല തെ​ളി​ഞ്ഞു​വ​രു​ന്ന​താ​യി സൂ​ച​ന. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​​ലെ​യും മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ പാ​ര്‍​ട്ടി​യും ഭ​ര​ണ​വും പ​ങ്കി​ടു​ന്ന കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​.
ശ​​ശി​​ക​​ല​​യെ ജ​​ന​​റ​​ല്‍​ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ നീ​​ക്ക​​ണ​​മെ​​ന്നു​ം മു​​ഖ്യ​​മ​​ന്ത്രി​​സ്​​​ഥാ​​ന​​മോ ല​​യ​​ന​​ശേ​​ഷം പാ​​ര്‍​​ട്ടി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​മോ ത​​ങ്ങ​​ള്‍​​ക്ക്​ ന​​ല്‍​​ക​​ണ​​മെ​​ന്നു​മാ​​യി​രു​ന്നു​ പ​​ന്നീ​​ര്‍​​സെ​​ല്‍​​വ​ം വി​ഭാ​ഗ​ത്തി​​െന്‍റ പ്ര​ധാ​ന ആ​വ​ശ്യം. ഇ​തി​ല്‍ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്​​ഥാ​നം ന​ല്‍​കാ​മെ​ന്നും മു​​ഖ്യ​​മ​​ന്ത്രി​യാ​യി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ ത​ന്നെ തു​ട​രു​മെ​ന്നു​മാ​ണ്​ പ്രാ​ഥ​മി​ക ധാ​ര​ണ.

ല​യ​ന​ശേ​ഷം ക​മീ​ഷ​​െന്‍റ തീ​രു​മാ​നം പി​ന്‍​വ​ലി​പ്പി​ച്ച്‌​ ചി​ഹ്നം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ബി.​​ജെ.​​പി ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍​​റ്​ അ​​മി​​ത്​ ഷാ 22​​ന്​ ത​​മി​​ഴ്​​​നാ​​ട്​ സ​​ന്ദ​​ര്‍​​ശി​​ക്കു​​ന്ന​തി​നാ​ല്‍ അ​​തി​​നു​​മു​​മ്ബ്​ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​രു​വി​ഭാ​ഗ​ത്തെ​യും കൂ​ട്ട​ച്ചേ​ര്‍​ത്ത്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ല്‍ സ്​​ഥാ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​വ​ഴി 2019ലെ ​ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെു​ട​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ്​ ബി.​ജെ.​പി ക​രു​തു​ന്ന​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *