അ​ച​ൽകു​മാ​ർ ജ്യോ​തി​യെ ഇ​ന്ത്യ​യു​ടെ 21-ാമ​ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വ​സ്ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ച​ൽകു​മാ​ർ ജ്യോ​തി​യെ ഇ​ന്ത്യ​യു​ടെ 21-ാമ​ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അം​ഗ​മാ​യി മോ​ദി സ​ർ​ക്കാ​ർ 2015ൽ ​നി​യ​മി​ച്ച ഇ​ദ്ദേ​ഹം ഇ​പ്പോ​ഴ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ ന​സീം അ​ഹ​മ്മ​ദ് സെ​യ്ദി വി​ര​മി​ക്കു​ന്ന നാ​ളെ​ത്ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നു കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന 1975 ബാ​ച്ച് ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ് 64കാ​ര​നാ​യ അ​ച​ൽകു​മാ​ർ ജ്യോ​തി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ക്കേ​ണ്ട ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽപ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ച​ൽകു​മാ​റി​ന്‍റെ കീ​ഴി​ലാ​കും ന​ട​ക്കു​ക. 2018 മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന ക​ർ​ണാ​ട​ക, ത്രി​പു​ര, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ് നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾകൂ​ടി നേ​ര​ത്തേ​യാ​ക്കു​മോ​യെ​ന്നു വ്യ​ക്ത​മ​ല്ല.

ആ​റു വ​ർ​ഷ​മോ, പ​ര​മാ​വ​ധി 65 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ഴോ വി​ര​മി​ക്ക​ണ​മെ​ന്നു ച​ട്ട​മു​ള്ള​തി​നാ​ൽ അ​ടു​ത്ത ജ​നു​വ​രി 17 വ​രെ​യാ​ണു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി. ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​നി​ലെ നി​ല​വി​ലു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യ ഓം ​പ്ര​കാ​ശ് റാ​വ​ത്ത് അ​ടു​ത്ത മു​ഖ്യ ക​മ്മീ​ഷ​ണ​റാ​യേ​ക്കും. ന​സീം സെ​യ്ദി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് പു​തി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റെകൂ​ടി കേ​ന്ദ്രം ഉ​ട​നെ നി​യ​മി​ക്കും.

ഗു​ജ​റാ​ത്ത് വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​ർ, 1999 മു​ത​ൽ 2004 വ​രെ കാ​ണ്ഡ്‌ല തു​റ​മു​ഖ ട്ര​സ്റ്റ് തു​റ​മു​ഖ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ, സ​ർ​ദാ​ർ സ​രോ​വ​ർ ന​ർ​മ​ദ നി​ഗം ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഗു​ജ​റാ​ത്തി​ലെ വ്യ​വ​സാ​യം, റ​വ​ന്യു, ജ​ല​വി​ത​ര​ണ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലും അ​ച​ൽ കു​മാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *