ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ശ്രീനഗര്‍:ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.

പുല്‍വാമയിലെ ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ്് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ സൈന്യം വധിച്ചത്.

ഗ്രാമത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈനികര്‍ കെട്ടിടം അഗ്‌നിക്കിരയാക്കുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഭീകരര്‍ തിരികെ വെടിയുതിര്‍ത്തെന്നും സൂചനകളുണ്ട്. അതേസമയം, ഭീകരരെ കൊലപ്പെടുത്തിയ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതിനു ശേഷമേ ഇവരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിക്കുകയുള്ളൂ.

കശ്മീരിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് പാകിസ്ഥാന്‍കാരനായ ദുജാനയായിരുന്നു. ഇയാളുടെ തലയ്ക്ക് പോലീസ് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ദുജാനയുടെ വധത്തോടെ സമീപകാലത്തെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *