മരിക്കാൻ ആധാർ വേണ്ട: വിശദീകരണവുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: മ​ര​ണവി​വ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

ഒ​ക്ടോ​ബ​ർ ഒന്നു മു​ത​ൽ മരണവിവരം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണെന്ന നി​ബ​ന്ധ​ന നി​ല​വി​ൽ വ​രു​മെ​ന്ന് കേ​ന്ദ്രആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ ഇതുസംബന്ധിച്ച് പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇതുസംബന്ധിച്ച് വിശദവിവരം ഉടൻ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

തി​രി​ച്ച​റി​യ​ൽ രേഖയുടെ തി​രി​മ​റി ത​ട​യു​ന്ന​തി​നാ​ണ് മ​ര​ണ​ത്തി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്നും, കൂ​ടാ​തെ മ​രി​ച്ച വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക​വും സു​താ​ര്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ ഈ ​ന​ട​പ​ടി സ​ഹാ​യ​ക​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓഫ് ഇന്ത്യ അറിയിച്ചെന്നുമായിരുന്നു വിവരങ്ങൾ

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *