റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കി.

ന്യുദല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കി. നിലവില്‍ ഉപയോഗത്തിലിരിക്കുന്ന നോട്ടുകള്‍ക്ക് സമാനമായതാണ് പുതിയ നോട്ടുകളെന്നും പഴയ നോട്ടുകള്‍ വിപണിയില്‍ തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

മഹാത്മാ ഗാന്ധി സിരീസില്‍ പുറത്തിറക്കിയിട്ടുള്ള നോട്ടുകളില്‍ എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ കയ്യൊപ്പാണ് നോട്ടുകളിലുള്ളത്.

2016 നവംബര്‍ എട്ടിനാണ് കള്ളനോട്ടുകള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചത്. തുടര്‍ന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച നോട്ട് നിരോധനത്തിന് ശേഷമുള്ള നോട്ട് ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയ റിസര്‍വ് ബാങ്ക് ക്ഷാമം നിലനില്‍ക്കുന്നുവെന്ന വാദം തള്ളിക്കളയുകയും ചെയ്തിരുന്നു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *