രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും. താ​​​​ഴ്ന്ന മൂ​​​​ല്യ​​​​മു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​ണു ന​​​​ട​​​​പ​​​​ടി.

പു​​​​തി​​​​യ ക​​​​റ​​​​ൻ​​​​സി ഇ​​​​റ​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മ​​​​ഞ്ഞ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഊ​​​ർ​​​​ജി​​​​ത് പ​​​​ട്ടേ​​​​ൽ ഒ​​​​പ്പി​​​​ട്ട മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി (പു​​​​തി​​​​യ) സീ​​​​രി​​​​സി​​​​ലെ 200 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ 2017 ഓ​​​​ഗ​​​​സ്റ്റ് 25 മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ആ​​​​ർ​​​​ബി​​​​ഐ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ചി​​​​ല ബാ​​​​ങ്കു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക പാ​​​​ര​​​​ന്പ​​​​ര്യം വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ സാ​​​​ഞ്ചി​​​​യി​​​​ലെ സ്തൂ​​​​പ​​​​ങ്ങ​​​​ളാ​​​​ണ് നോ​​​​ട്ടി​​​​ൽ ആ​​​​ലേ​​​​ഖനം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നോ​​​​ട്ടു നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​വം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് 2000 രൂ​​​​പ​​​​യു​​​​ടെ​​​​യും 500 രൂ​​​​പ​​​​യു​​​​ടെ​​​​യും പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ൾ ആ​​​​ർ​​​​ബി​​​​ഐ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. സെ​​​​പ്റ്റം​​​​ബ​​​​ർ എ​​​​ട്ടി​​​​ലെ നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചെ​​​​റി​​​​യ മൂ​​​​ല്യ​​​​ത്തി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് രാ​​​​ജ്യ​​​​ത്ത് ക്ഷാ​​​​മം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​ന്നു​​​ണ്ട്. ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​ണ് കേ​​​​ന്ദ്ര ബാ​​​​ങ്ക് പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *