തൃണമൂൽ എംപിയുമായി തർക്കം; എയർ ഇന്ത്യ വിമാനം അരമണിക്കൂർ വൈകി

ന്യൂഡൽഹി: എംപിയോടു സീറ്റ് മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിമാനം വൈകി. ഡൽഹിയിൽനിന്നു കോൽക്കത്തയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റിൽനിന്നു മാറിയിരിക്കാൻ തൃണമൂൽ കോണ്‍ഗ്രസിന്‍റെ വനിതാ എംപി ഡോള സെന്നിനോട് ജീവനക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിർദേശം അവഗണിച്ച എംപി അവരോട് കയർത്തു സംസാരിച്ചു. എംപി സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയ്യാറാകാത്തതിനാൽ വിമാനം പുറപ്പെടാൻ അരമണിക്കൂർ വൈകി.

നേരത്തെ, എയർ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരിപ്പൂരി തല്ലിയത് വിവാദമായിരുന്നു. വിമാന കന്പനികൾ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് എംപിക്കു മാപ്പു പറഞ്ഞ ശേഷമാണ് വിലക്കിൽനിന്നു മുക്തനാക്കിയത്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *