ഏറ്റവും കൂടുതൽ കുഞ്ഞി കഥകൾ എഴുതിയ ദുബായിലെ പ്രവാസി മലയാളി – റഫീഖ് മേമുണ്ട

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും കാലിക പ്രസക്തമായ വിഷയങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചും നർമ്മത്തിൽ ചാലിച്ചും ഏറ്റവും കൂടുതൽ കുഞ്ഞി കഥകൾ എഴുതിയ ദുബായിലെ പ്രവാസി മലയാളിയാണ് റഫീഖ് മേമുണ്ട .

റഫീഖിന്റെ കഥകൾ നമുക്ക് അറിവും പ്രബോധനവും നൽകുന്നു.

Visit: https://www.facebook.com/rafeeqmemundawriter 

 

റഫീഖിന്റെ കുഞ്ഞി കഥകൾ : അറിവ്

ഭാര്യ ഫോണിൽ വിളിച്ചു ചോദിച്ചു :

നമ്മുടെ ബിൽഡിങ്ങിന്റെ അടുത്ത ബിൽഡിങ്ങിൽ തീ പിടിച്ചത് നിങ്ങൾ അറിയുമോ..?

ഇല്ല .

ഒന്നര മണിക്കൂറിലേറെ ഡ്രൈവിംങ്ങിലായിരുന്ന ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.

അപ്പോൾ അവൾ പറയുകയാണ് വാട്സ്‌ അപ്പ് വന്നതിനു ശേഷം പുറത്തുള്ളവർ അറിയുന്നതിനേക്കാൾ

കൂടുതലും വേഗത്തിലും അറിയുന്നത് അകത്തുള്ളവരാണ്.

************

റഫീഖിന്റെ കുഞ്ഞി കഥകൾ : തിരക്ക്

സുഹ്രുത്തുക്കളെ വിളിക്കുമ്പോഴൊക്കെ ബിസ്സിയാണെന്ന് അവർ പറയുമായിരുന്നു.

പിന്നീട് അയാൾ ആരെയും വിളിക്കാതായി. മുഴുസമയ വായനയിൽ മുഴുകി.

അപ്പോഴാണ് അയാൾ തിരിച്ചറിഞ്ഞത് ……………

ബിസ്സിയായിട്ടുള്ളവർ മാത്രമേ ചരിത്രത്തിൽ എന്തെങ്കിലും  രേഖപ്പെടുത്തിയിട്ടുള്ളൂ…..!

 

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *