അനാഥ ബാല്യങ്ങൾ-Poem

Lathika Prakash, Oman

 

നെഞ്ചു പിളരുന്നൊരു തേങ്ങൽ വിളിയുണ്ട്..
ഒരു ഗെദ്ഗദം തൊണ്ടയിൽ തട്ടി കുരുങ്ങി പോവുന്നുണ്ട്..
പറയാനാവാത്ത നൊമ്പരങ്ങൾ വിറയാർന്ന് നില്പ്പുണ്ട്
എന്റെ ബാല്യം വിളിച്ചു പറയുന്നൊരു പുറം കാഴ്ചയുണ്ട്..
അനാഥമായിരുന്നു കണ്ണ് തുറക്കുമ്പോഴേ —
അറിയാനായില്ല വലിച്ചു എറിയപ്പെട്ടതെന്നു –
നറും ചിരി കാട്ടി, കൈകാൽ ഇളക്കിചിരിച്ചു –
കൊഞ്ചുമ്പൊഴും അറിയാതെ പോയൊരു സ്നേഹസ്പർശം.
അമ്മയാരെന്നോ അച്ഛനാരെന്നോ –
അറിയാത്ത പൈതലിൻ നോവുകൾ മേവുന്നിടം —
ഇത് തടവറ ആണെന്ന് അറിഞ്ഞതേയില്ല
അനാഥ ബാല്യങ്ങൾ പേറുന്ന കുറെ ജന്മങ്ങൾ –
നാല് ചുവരുകൾ തൻ പാതിയിരുട്ടിൽ –
ഇവിടെ പരാതികൾ ഇല്ല..പരിഭവങ്ങൾ ഒട്ടുമേയില്ല..
ഓർത്തു വയ്ക്കാൻ ബാല്യ കാല സ്‌മരണകൾ ഇല്ല.
വരും കാല ഉല്ക്കണ്ടകളുമില്ല-
കീറിപറിഞ്ഞ കുപ്പായങ്ങൾക്കിടയിൽ-
ഒട്ടിയ വയറിന്റെ വിശപ്പ്‌ വിളിയുണ്ട് ,
കണ്ണുകളിലെ നീരുറവ വറ്റി പോയിട്ടുണ്ട് –
ചിലംബിച്ചൊരു ശബ്ദം കൈനീട്ടി യാചിക്കുന്നുണ്ട്..
കുപ്പത്തൊട്ടിയിൽ കൈയിട്ട് വാരി നഖങ്ങൾ ;
ദ്രവിച്ചു തീര്ന്നിരിക്കുന്നു..
കാത്തിരുപ്പ് വെറുതെയെങ്കിലും ഇടക്ക്-
വഴിക്കണ്ണ്‍കളിൽ പ്രതീക്ഷിച്ചു പോവുന്നു –
ഇതിൽ എന്റെ അച്ഛനുണ്ടാവാം-
ഇതിലൂടെ എന്റെ അമ്മ കടന്നു പോയിരിക്കാം.
വെറുമൊരു നിമിഷത്തിന്റെ സ്നേഹത്തിനു-
അല്ലെങ്കിൽ വെറുമൊരു കാമാർത്തി പൂണ്ട നിമിഷത്തിന്-
ബലി കൊടുത്തത് എന്റെ ജന്മം കൊണ്ടായിരുന്നല്ലോ..
ജനിപ്പിക്കുന്നവരോട് ഒരു വാക്ക്–
വലിച്ചെറിയുന്നതിനു മുൻപേ കഴുത്ത്‌-
ഞെരിച്ചു കൊന്നേക്കുക- ഒരിത്തിരി വിഷം ചുണ്ടിൽ ഇറ്റിക്കുക-
ഇനിയൊരു ജന്മവും പിറന്നു വീഴാതിരിക്കട്ടെ-
അനാഥ ബാല്ല്യങ്ങളായി നരകിക്കാതിരിക്കട്ടെ..
ഒരു നൂറു സ്വപ്നങ്ങൾ -ഒരായിരം ഭാവി വാഗ്ദാനങ്ങളെ-
മൊട്ടാകും മുൻപേ തെരുവിലേക്ക് എറിയപ്പെട്ട-
മനുഷ്യ ജന്മങ്ങളെ നിങ്ങൾക്ക്‌ മാപ്പില്ല–
മരണം വരെ നിങ്ങളെ വേട്ടയാടാൻ-നിറയെ ശാപങ്ങൾ ചൊരിഞ്ഞ് –
ഒരായിരം അനാധബാല്ല്യങ്ങൾ അലയുന്നുണ്ട്-
അവരുടെ കണ്ണുനീർ കടലിനു മുൻപിൽ ഒലിച്ചുപോയേക്കാം –
അവരുടെ നെഞ്ചിലെ തീയിൽ ഉരുകി പോയേക്കാം..
ശാപങ്ങൾ പാശങ്ങളായി വരിഞ്ഞു മുറുക്കിയെക്കാം–
നിങ്ങൾക്ക്‌ മാപ്പില്ല–മാപ്പില്ലാ…
ഇനിയിവിടെ പിറക്കാതിരിക്കട്ടെ ഒരു ബാല്യവും -അനാഥരായി-
ഒരിത്തിരി സ്നേഹം മാത്രമേ തരേണ്ടത്‌ ഉള്ളു-
ഒരു സാന്ദ്വന സ്പർശം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.!

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *