ജനനം മുതല്‍ മരണം വരെ സുദീര്‍ഘ യാത്രയണ് വിദ്യാഭ്യാസം.മാതാവില്‍ തുടങ്ങുന്ന,വിദ്യ,പിതാവിലൂടെ,ഗുരുവിലൂടെ,ബന്ധുക്കളിലൂടെ,സുഹൃത്തുക്കളിലൂടെ,സമൂഹത്തിലൂടെ,ദൃശ്യശ്രവമാധ്യമങ്ങളിലൂടെ,സാഹിത്യകാരന്മാരിലൂടെ,അവരുടെ കൃതികളിലൂടെ,അനുഭവങ്ങളിലൂടെ,കാഴ്ചകളിലൂടെ,കേട്ടറിവുകളിലൂടെ അനുസൂത്രം നീണ്ടുപോകുന്നു.അറിവ് അനുഗ്രഹവും ശക്തിയും ആത്മബാലവുമാണെന്ന് ആരും സമ്മതിക്കും
സാമൂഹിക പാരമ്പര്യം,ദേശിയാവശ്യം കാലഘട്ടത്തിന്റെ പൊതുസ്വഭാവം എന്നിവയുടെ വെളിച്ചത്തിലാവണം വിദ്യാഭ്യാസം തുടങ്ങേണ്ടത്,ശാരീരീക വളര്‍ച്ചയും, മാനസിക വളര്‍ച്ചയും പരിവര്‍ത്തനവും കൂടിച്ചേരുന്നതാണ് വിദ്യാഭ്യാസമെങ്കില്‍ ആത്മവൈശീഷ്ടവികസനം,വക്തിത്വവികസനംതൊഴില് പരിശീലനം,സര്‍വ്വലൗകീക മനോഭാവം,രാഷ്ട്രസേവനം,ദേശീയബോധം,ലോകസേവനം,പരിചരണം,സഹകരണം ഒക്കെ ലക്ഷ്യങ്ങളുമാണ്.
പിറന്നുവീഴുന്ന ഒരുകുഞ്ഞിന്റെ മനസ്സ് ശൂന്യവും ശാരീരം പോലെ ശുദ്ധവുമാണ്.അമ്മയുടെ പൂര്‍ണ്ണ സംരക്ഷണത്തില്‍ കഴിയുന്ന നവജാതകാലത്തിന്റെ (നിയോനേറ്റ്)പ്രാരംഭഘട്ടത്തില്‍ സ്നേഹം,സഹതാപം,കാരുണ്യം,ജിജ്ഞാസ,ഭയം,വെറുപ്പ്,പകപോലുള്ള വികാരങ്ങള്‍,വിചാരങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.ഇതിന്റെയൊക്കെ വിത്തുകള്‍ ആദിബാല്യത്തില് വിതയ്ക്കപ്പെടുകയും കാലക്രമത്തില്‍ വളരുകയും ചെയ്യും.സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗുണവും ദോഷവുമാകാം.
കുടുംബത്തിനും സമൂഹത്തിനും എറെ സങ്കീര്‍ണ്ണമാകുന്ന കാലം കൗമാരമാണ്.പശമണ്ണ് കുഴച്ചെടുത്ത് യന്ത്രത്തില്ക്കയറ്റി ഏതുരൂപം വേണമെങ്കിലും നല്കുന്നതുപോലെയാണ് കൗമാരം.പന്ത്രണ്ട് പതിമൂന്നില്‍ കൗമാരം തുടങ്ങും.വക്തിത്വസ്ഥാപനം,സാമൂഹികബന്ധം,ജീവിതകാഴ്ചപ്പാട്,ശാരീരിക വളര്‍ച്ച,വൈകരീകവളര്ച്ച,അപചാര ചിന്ത,ലൈഗീക സംഘര്‍ഷം ഇതൊക്കെ ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്.സങ്കല്പത്തില്നിന്നും യാഥാര്‍ത്ഥ്യത്തിലേക്കു കടക്കുന്ന കാലം.
കൗമാരപ്രായത്തില്‍ അപചാരികളായിത്തീരുന്ന മിക്ക കുട്ടികളുടെയും കാരണം സാഹചര്യത്തിന്റെ സ്വാധീനം.സ്വാഭിലാഷശക്തി,ഗണത്തിന്റെ പ്രേരണ,സമൂഹത്തിനോട് തോന്നുന്ന പ്രതിഷേധം,പക,അമിതാവേശം,അമിത സ്വാതന്ത്രബോധം,അടിച്ചമര്ത്തപ്പെടുനെന്ന ചിന്ത ഒക്കെയാണ് ആശാഭംഗമാണ് അപചാരത്തിന്റെ മൗലിക കാരണമെന്ന് ചുരുക്കം.
ലൈഗീക അരാജക്ത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍,സീരിയലുകള്‍,വാര്‍ത്തകള്‍,കൃതികള്‍,ആനുകൂലിക പ്രസിദ്ധീകരണങ്ങള്‍ ഇതൊക്കെ അപചാരത്തിന്റെ കാരണമാകും.മോഷണം,കൊള്ള,അക്രമം,പീഡനംഇവയിലെ പ്രതികള്‍ക്കു നല്കുന്ന താരപരിവേഷം,കൗമാരക്കാരിലെ വിരാരാധനയെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.
തന്റെ കഴിവുകളെ അംഗീകരിക്കാതെ വരുമ്പോഴുള്ള നൈരാശ്യം,ഒരു കൗമാരക്കാരനെ കര്മ്മവിമൂഖനും പ്രതികാരദാഹിയുമാക്കും.സ്വാതന്ത്രം,കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ലഭിക്കുന്ന അംഗീകാരം,സുരക്ഷിതത്വം,സമപ്രായബന്ധം സാഹസികത ഒക്കെ ഈ പ്രായത്തിന്റെ ആവശ്യങ്ങളാണ്,കിട്ടാതെ വരുമ്പോള്ചീത്ത വിക്ഷോഭമുണ്ടാവുകയും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കുള്ള പാത സ്വയം വെട്ടിത്തെളിക്കുകയും ചെയും.അവന്റെ കഴിവുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും സ്നേഹമുള്ളിലൊതുക്കാതെ പരമാവധി പ്രകടിപ്പിക്കുകയും സംഗീതം,നൃത്തം,വായന,കായികവിനോദം പോലുള്ള കാര്യങ്ങളില്‍ ഉള്പ്പെടുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്താല്‍ അപചാരത്തില്നിന്നും സദാചരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നതിനാല്‍ തര്‍ക്കമുണ്ടാവില്ല.
കെട്ടുറപ്പുള്ള ഒരു രാഷ്ട്രത്തിന്ന്ആവശ്യം വേണ്ടത് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭാസമാണ്.ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിന് നല്ല ആരോഗ്യമുള്ള ശരീരവും സാഹചര്യവും വേണം.നല്ല സാഹചര്യവും നല്ല ആരോഗ്യവുമുള്ളശരീരങ്ങളില് നല്ല മനസുണ്ടാവും.
നല്ല ആരോഗ്യമുള്ള മനസ്സില്‍ ഓര്‍മ്മ,ഭാവന,ഏകാഗ്രത,അവബോധം,യുക്തി എന്നീ അഞ്ചു പ്രവര്ത്തനവിഭാഗങ്ങള് ഉണ്ടാകും.പ്രവര്ത്തനവിഭാഗമെന്നാല് ഫാക്കള്‍ട്ടീസ്,ലത്തീന്പദമായ ഫാക്കള്ട്ടസില് നിന്നാണ്”ഫാക്കള്‍ട്ടി എന്ന ഇംഗ്ലീഷ് പദമുണ്ടായത്.
വിജ്ഞാനം,അനുഭൂതി,ഇഛ എന്നിവ ഈ ഫാക്കള്ട്ടീസില് അടങ്ങിയിരിക്കുന്നു.വിജ്ഞാനത്തിന് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ആവശ്യമാണ്.ഇന്ദ്രിയങ്ങളാണ് ഭാവനയ്ക്ക് ജന്മം നല്‍കുന്നത്,ഭാവന യുക്തി വിചാരത്തിന് കാരണമാകുന്നു.യുക്തിവിചാരത്തിലൂടെ ഇഛ വളരുന്നു,ഇഛയിലൂടെ കര്‍മ്മം നടക്കുന്നു.
ഏറ്റവും കുറഞ്ഞത് ഇത്രയെങ്കിലും അറിയുമ്പോഴാണ് എന്താണ് വിദ്യഭ്യാസമെന്ന് ഒരളവുവരെയെങ്കിലും മനസ്സിലാവുന്നത്.
പ്രാചീനഭാരതത്തില്‍ വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യനെ ഗുരു എന്നാണ് സംബോധന ചെയ്തിരുന്നത്.എന്നാല്‍ കാലം മാറിയതോടെ,അധ്യാപകന്,ടീച്ചര്‍,പ്രൊഫസ്സര്‍ എന്നൊക്കെയായി.അമ്മയോടൊപ്പം കളിച്ചുവളരേണ്ട പ്രായത്തില്‍ അംഗന്‍വാടിയിലും പ്ലേസ്കൂള്‍ എന്ന ഓമനപ്പേരുള്ള വ്യവസായ സ്ഥാപനങ്ങളിലും കുട്ടികളെകൊണ്ടുവിടുന്നത് ഇന്നൊരു ശീലമായിട്ടുണ്ട്,ഭാരിച്ച ഉത്തരവാദിത്വമേറ്റെടുക്കുന്ന ഈ വിഭാഗത്തിന് തുഛമായ വേതനം നല്‍കുന്നത് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്.
ചിട്ട പഠിപ്പിക്കുന്നതും അക്ഷരങ്ങള്‍ കുഞ്ഞു മനസ്സുകളില്‍ ഉറപ്പിക്കുന്നതും ഈ വിഭാഗമാണെന്ന തിരിച്ചറിവ് ഒരു ഭരണകൂടത്തിനും ഉണ്ടാവില്ല,ഒരുകുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്ക് നിദാനമായ വിദ്യഭ്യാസത്തിന് വിത്തിടുന്നത്ഈ സ്ഥാപനത്തിലെ അധ്യാപകരാണ്.ഒന്നാം ക്ലാസ്സ് ഇതിന്റെ ഒരു തുടര്‍ക്കഥ മാത്രം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് അധ്യാപനം ഒരു സേവനവും പവിത്രമായ കലയുമായിരുന്നു.അന്ന് അധ്യാപകര്‍ക്ക് അംഗീകാരവും ആദരവും ഉണ്ടായിരുന്നു.ഇന്ന് ഉപജീവനത്തിനുള്ള ഒരുതൊഴില്‍ മാത്രമായി മാറി.വിദ്യ അഭ്യാസമാകുന്നത് അങ്ങനെ.
സേവനത്തിനുള്ള വേതനം കൂട്ടുന്നതിനു വേണ്ടിയുള്ള ജന്മാവകാശസമരം തെരുവിലെത്തിയപ്പോള്‍ പണ്ഡിതാരായ മാതാപിതാക്കളെക്കാള്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത റോള്‍ മോഡലായ അധ്യാപകരുടെ പാതയാണ് യഥാര്‍ത്ഥ ശരിയെന്ന് ശിഷ്യഗണം തിരിച്ചറിഞ്ഞു.തെരുവിലിറങ്ങിയ വിദ്യര്ത്ഥിസമൂഹം അധ്യാപകരെക്കാള്‍ പ്രകടനം നടത്താന്‍ തുടങ്ങി,സമരം ചെയ്യാനുള്ള ഭാരതപൗരന്റെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുകയാണെന്ന് ദയവായി വിമര്‍ശിക്കരുതെന്ന അപേക്ഷ.
പഴയകാലത്തെ അധ്യാപകര്‍ക്കു കിട്ടുന്ന ആദരവും അംഗീകാരവും ഇന്നത്തെ അധ്യാപകര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയും അപ്രസക്തമാണ്.അധ്യാപകരെമാത്രം കുറ്റപ്പെടുത്തുന്നതും ശരിയല്ല.മദ്യത്തിനും മയക്കുമരുന്നിനും അക്രമങ്ങള്‍ക്കും പുറമെ പായുന്ന സംസ്കാരം നമ്മുടെ കുട്ടികള്ക്കുണ്ടായെങ്കില് പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ചേര്‍ക്കേണ്ടത് മാതാപിതാക്കളെയാണെന്നതില് സംശയമില്ല.
മുതിര്‍ന്നവരെ ബഹുമാനിക്കുന്നില്ല,അധ്യാപകരെ ആദരിക്കുന്നില്ല,ലക്ഷ്യബോധമില്ല എന്നൊക്കെ പറഞ്ഞ് നിലവില്‍ക്കുമ്പോള്‍ പഴയ സംസ്കാരം തിരിച്ചുവന്നെങ്കിലന്നാഗ്രഹിച്ചു പോകുന്ന രക്ഷിതാക്കളെ ഞാന്‍ കാണുന്നുണ്ട്.ഉത്തമ സംസ്കാരം പഠിപ്പിക്കുന്ന,മലയാളത്തിനു പ്രാധാന്യം നല്കുന്ന,ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള അധ്യാപകരുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ മുക്കിനു മുക്കിനു നമ്മുടെനാട്ടിലുണ്ടായിരുന്നപ്പോള്,ഉയര്‍ന്ന ഫീസ് കൊടുത്ത് സമൂഹത്തിനുമുന്പില് തലയുയര്‍ത്തി നില്‍ക്കാനുള്ള ഒടുങ്ങാത്ത വ്യഗ്രതയില്‍ തങ്ങളുടെ കുട്ടികളെ പാശ്ചാത്യ സംസ്കാരത്തിനു മുന്നില്‍ പണയം വയ്ക്കുകയായിരുന്നില്ലേ നമ്മള്….?
ഭാരതസംസ്കാരത്തില്‍ നിന്നെത്രയോ അകലെയാണ് പാശ്ചാത്യസംസ്കാരം.ഭാരതസംസ്കരമാണ് ലോകത്തിലെ ഏറ്റവും നല്ല സംസ്കാരമെന്നും അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ് വിലപിക്കുന്ന,ഓര്മ്മയില്പോലും ഉണ്ടാകരുതെന്ന്അവര് ആഗ്രഹിക്കുന്ന ആ സംസ്കാരത്തിനെ രണ്ടു കൈയും നീട്ടി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയല്ലേ നാം ചെയ്തത്…..?
ഇവിടെയുള്ള ഇംഗ്ലീഷ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെല്ലാം പഠിപ്പിക്കുന്നത് അവരുടെ സംസ്കാരമാണ്.മുതിര്‍ന്നവരെ ബഹുമാനിക്കാത്ത,അധ്യാപകരെ ബഹുമാനിക്കാത്ത,എന്തുനെറികേടും ചെയ്യാന്‍ ഒരറപ്പുമില്ലാത്ത,പെണ്‍കുട്ടികളെ കാമദാഹത്തോടെ നോക്കുന്ന പാശ്ച്യാത്യ സംസ്കാരത്തെ ഏറ്റുവാങ്ങിയശേഷം,കുട്ടികള്‍ നഷ്ടപെട്ട മാതാപിതാക്കളുടെ രോദനത്തിന് എന്തുവിലയാണ് നാം കൊടുക്കേണ്ടത്…?
ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടക്കുന്ന ദയനീയമായ മറ്റൊരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.ബസ്സുകളില്ലാത്ത ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഇന്ന് കേരളത്തിലുണ്ടാകില്ല.കുട്ടികളോടൊപ്പം അദ്ധ്യാപകരും ഈ വാഹനത്തിലായിരിക്കും യാത്ര.ഒരു കുട്ടി വഴിയില്‍ നിന്നും കയറുമ്പോള്‍ ,ആ കുട്ടിയ്ക്ക് പഠിപ്പിക്കുന്ന അദ്ധ്യാപിക എഴുന്നേറ്റു വണങ്ങി കമ്പിയില്‍ തൂങ്ങി നില്ക്കേണം. ആ അധ്യാപികയെ വഴിയില്‍ വച്ച് കണ്ടാലോ ഈ കുട്ടി എങ്ങെനയാണ് ബഹുമാനിക്കുക..?
പൊതുവക ബസ്സില്‍ കയറിയാലും ഈ വിദ്യാര്‍ത്ഥി പഠിച്ചതല്ലേ ചെയ്യുകയുള്ളൂ..?.ചെറിയ ശമ്പളം നല്കി തടിച്ചുവീര്‍ക്കുന്ന മാനേജ്മെന്റിനൊപ്പം എന്റെ കുട്ടി ഫീസ് നല്‍കിയാണ് പഠിക്കുന്നതെന്ന അഹങ്കാരത്തോടെ പറയുന്ന രക്ഷിതാവിന് ഈ കുട്ടി നേര്‍വഴിക്കു സഞ്ചരിക്കണമെന്ന് പറയാന്‍ എന്തവകാശമാണുള്ളത്..?
വലിയ ആധുനിക ,സൗകര്യങ്ങളൊന്നുമില്ലാതെ ഒരു കുട്ടിക്കാലം എന്നെപ്പോലുള്ള പലര്‍ക്കും ഉണ്ടാകും.പഠിപ്പിച്ച അദ്ധ്യാപകനെ കാണുന്ന മാത്രയില്‍,എത്ര ഉന്നതസ്ഥാങ്ങളിലിരുന്നാലും ഉടന്‍ എഴുന്നേറ്റു അടുത്തുവന്ന് സ്നേഹത്തോടെ കുശലാന്വോഷണം നടത്തുമ്പോള്‍ ഇരുകൂട്ടരും അനുഭവിക്കുന്ന മാനസിക സന്തോഷം പാശ്ചാത്യസംസ്കാരം പകര്‍ത്തുന്ന ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുമോ? ചെറിയ ചെറിയ തല്ലുകളിലൂടെ നന്മയുടെ പാത കാട്ടിത്തന്നവര്‍.
മൊബൈല്‍ ഫോണും ഇല്ലാതിരുന്ന കാലം;ഒരമ്മമാരും സ്കൂളിലോ ഓഫീസിലോ പോയിട്ടു വരുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു സങ്കടപ്പെട്ടിരുന്നില്ല,അല്പം താമസിച്ചുപോയാല്‍ കൂടെപ്പടിക്കുന്ന ആണ്‍കുട്ടികള്‍ അവര്‍ക്ക് കാവല്‍ക്കാരായി മാറുമായിരുന്നു.
കാമാക്കണ്ണ്കള് ഇല്ലാതിരുന്ന സഹപാഠികളെ,സഹപ്രവര്‍ത്തകരെ സംശയത്തിന്റെ നിഴല്‍ പോലുംതീണ്ടിയിരുന്നില്ല. ഇന്ന്അതൊക്കെ മാറിയിരിക്കുന്നു.വിദ്യ ആഭാസമായതെങ്ങനെ.
കൗമരവും യുവത്വും സംസ്കരസംമ്പന്നരാവണമെന്ന് വാദിച്ചാല്മാത്രം പോര,അതിനുള്ള സാഹചര്യം കൂടി ഒരുക്കണം.
അപ്പോള്‍ മാത്രമേ,വൃദ്ധസദനങ്ങളുടെ പേടിയില്ലാത്ത,പകല്വീടുകളില്ലാത്ത നല്ലൊരു കുടുംബാന്തരീക്ഷം നമുക്ക് ലഭ്യമാകൂ.അങ്ങനെയൊരു കാലം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം….!
*******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com