സ്ത്രീ സുരക്ഷ ഇന്നും വലിയ ചോദ്യചിഹ്നം – ജസ്റ്റീസ് (റിട്ടയേർഡ്) ഡി.ശ്രിദേവി

സ്ത്രീ സുരക്ഷ ഇന്നും വലിയ ചോദ്യചിഹ്നം.

ജസ്റ്റീസ്(റിട്ടയേർഡ്) ഡി.ശ്രിദേവി

ഗര്‍ഭസ്ഥ ശിശു മുതൽ മരണം വരെ സ്ത്രീകള്അനുഭവിക്കുന്ന വേദനചില്ലറയല്ല. സ്ത്രീകളുടെ ദുരവസ്ഥ മനസിലാക്കി ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സുരക്ഷാ നിയമങ്ങളുണ്ടാക്കി.തല്‍ഫലമായിട്ടാണ് തൊഴില്‍ നിയമങ്ങളിലൂടെയും പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലൂടെയുമൊക്കെ കര്‍ശനമായ നിയമസംവിധാനങ്ങളുണ്ടായത്.

സ്ത്രീകളുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കാനാണ്, ഇന്ന് നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമങ്ങളെല്ലാം ഉണ്ടായത്. ഭരണഘടന നിലവില്‍ വന്നിട്ട് 68 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ പലതും ചെയ്തു.പക്ഷേ എല്ലാം തഥൈവാ…..!

കേരളം സാക്ഷരതയുടെ കുടചൂടി നില്‍ക്കുന്നു,സംസ്കാര സമ്പന്നരെന്നു ആര്‍ക്കും പറയാവുന്ന തരത്തില്‍ ഇവിടം വികസിച്ചു,കാര്‍ഷിക,സാമ്പത്തിക,വിദ്യാഭ്യാസരംഗങ്ങളിലെല്ലാം വന്‍ കുതിച്ചുകയറ്റമാണ് നാം കണ്ടത്.പുരുഷ മേധാവിത്വത്തില്‍നിന്നും സ്ത്രീകളെ രക്ഷിക്കാനാണ് സ്ത്രീ നിയമങ്ങളുണ്ടാക്കിയത്. പക്ഷെ പഴയ സ്ത്രീയില്‍ നിന്നും കൂടുതല്‍ കൂടുതല്‍ വേദനകളിലേക്കാണ് പുതിയ സ്ത്രീയെ തള്ളിവിടുന്നത്.

സ്ത്രീധനനിരോധനനിയമം സ്ത്രീധനമെന്ന സാമൂഹ്യവിപത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ആശ്വാസം കൊടുക്കാനുണ്ടാക്കിയതാണ്. സ്ത്രീധനം സ്ത്രീയുടെ സ്വത്താണ്.പക്ഷെ പുരുഷന്റെ അവകാശമായിട്ടാണ് സമൂഹം കാണുന്നത്. സ്ത്രീ എത്ര തന്നെ വിദ്യാഭാസം നേടിയാലും സാമ്പത്തികനേട്ടം കൈവരിച്ചാലും എല്ലാം പുരുഷനുള്ളതാണെന്ന തെറ്റായ ധാരണ ഇന്നും നില നില്‍ക്കുന്നു.

എത്രയോ വര്‍ഷം അന്യനാടുകളില്‍ കഠിനാധ്വാന൦ ചെയ്ത നേഴ്സ് നേടിയത് വലിയതുകയാണ്.അതെല്ലാം ഭര്‍ത്താവിന്‍റെ പേരില്‍ അയച്ചുകൊടുത്തു.ഒരു പൈസായും നഷ്ടപ്പെടുത്താതെ ഭര്‍ത്താവ് അദ് ദേഹത്തിന്‍റെ  പേരില്‍ വസ്തുക്കളും വീടുകളുമുണ്ടാക്കി,വാര്‍ദ്ധക്യത്തില്‍ തിരികെ വന്ന ഭാര്യ കാണുന്നത് ഭര്‍ത്താവും ഒരു ഇസ്ലാം മതവിശ്വാസിയുമായ സ്ത്രീയും അവരുടെ രണ്ട് കുട്ടികളുമായി അവരുടെ വീട്ടില്‍ താമസിക്കുന്നതാണ്.

ഹൃദയഭേദകമായ ഈ കാഴ്ച അവരെ തളര്‍ത്തി. തിരികെ വന്ന ഭാര്യ മുന്‍പ് താമസിച്ച വീട്ടില്‍ ഇളയമകനുമായി താമസമായി.പക്ഷെ കൈയ്യില്‍ കാശില്ല.സ്വത്തുക്കളെല്ലാം അവരുടെ സമ്പാദ്യം കൊണ്ടുവാങ്ങിയതാണെന്നു തെളിയിക്കാന്‍ അവര്‍ കോടതിയെ സമീപിക്കണം.കേസു നടത്താനുള്ള കഴിവില്ല,അതിനുള്ള മാനസികാവസ്ഥയുമില്ലാ….!
ഭര്‍ത്താവു ഭാര്യക്കും മകനും ചെലവ് കൊടുക്കാറില്ല,പൈലറ്റ്‌ ആകണമെന്ന മോഹവുമായി മകന്‍.പക്ഷേ അതിന് വന്‍തുക വേണം.അതുകിട്ടാത്തതിനാല്‍ ആ മോഹം ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം ഉപേക്ഷിച്ചു.എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ അവന്‍ തയ്യാറായി,ഇത്തരത്തിലാണ് സ്ത്രീകളുടെ ദുഖം.

മദ്യവും മയക്കുമരുന്നും മനുഷ്യനെ ഞരമ്പുരോഗിയാക്കുന്നു,ഇതും കുടുബബന്ധങ്ങളെ തളര്‍ത്തുകയണ്.ഈഭുമിയില്‍ പുരുഷന്‍ കാമത്തിനു അമിത പ്രാധാന്യം കൊടുക്കുന്നതാണ് ഇതിനു കാരണം,എങ്ങനെയെങ്കിലും കൈനിറയെ പൈസ കിട്ടണം അതിനുവേണ്ടിയാണ് അശ്ലീല സീഡികള്‍ ഇറക്കുന്നത്.കൂടാതെ മൊബൈല്‍ മറ്റൊരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു.കൌമാരക്കാരെ മുഴുവന്‍ വഴി തെറ്റിക്കുന്ന രീതിയിലാണ് മൊബൈല്‍ ഫോണിന്‍റെ ദുരൂപയോഗം.

2012-ല്‍ മൊബൈല്‍ ഫോണിലൂടെ ചങ്ങാത്തം കൂടിയ കാമുകന്മാരുമായി 55 കൗമാരക്കാര്‍ ഒളിച്ചോടി,അവരെ പോലീസും കോടതിയും ബന്ധുക്കളും ചേര്‍ന്നുതിരികെ കൊണ്ടുവന്നു.അപ്പോഴാണ് മൂന്ന് പെണ്‍കുട്ടികള്‍ യഥാക്രമം 1,2,,7- മാസം ഗര്‍ഭിണികളാണെന്ന സത്യം മനസിലായത്.ഇതു കൌമാരക്കാരെ മാത്രമല്ല വലിയ മക്കളുള്ള വീട്ടമ്മമാര്‍ വരെ ഇതിന്‍റെ ഇരകളാണ്.

യൂ ട്യൂബ്-ലൂടെ ലൈഗീകവൈകൃതങ്ങള്‍ എത്ര വേണമെങ്കിലും കാണാം.ഇനി മറ്റെന്തു വേണംനമ്മുടെ യുവ തലമുറ ഞരമ്പുരോഗികളാവന്‍.കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,അമ്മമാര്‍ ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ അതെങ്ങനെ എപ്പോള്‍ ഉപയോഗിക്കണം എന്നും മക്കളെ പഠിപ്പിക്കണം. ഒപ്പം അതിലൂടെ സംഭവിക്കാവുന്ന ചതിക്കുഴികളെപറ്റികൂടി പഠിപ്പിക്കണം….. അമ്മമാര്‍.ഇന്നത്തെ സമൂഹം എന്താണെന്നു പഠിക്കണം.എന്നിട്ടു കുട്ടികളെ പഠിപ്പിക്കണം.എല്ലാ ചതിക്കുഴികളെക്കുറിച്ചും കുട്ടികള്‍ പൂര്‍ണ്ണ ബോധ്യമുള്ളവരാകണം,അച്ഛനുമുണ്ട് ഉത്തരവാദിത്വം…..സമയമില്ല എന്നത് എപ്പോഴും പറയും, പക്ഷേ സമയം നമ്മുടെതാണ്.അതു ശരിയായി ഉപയോഗിക്കാന്‍ അച്ഛനമ്മമാര്‍ പഠിക്കണം.മദ്യം മയക്കുമരുന്ന് ഇവ വരുത്തി വയ്ക്കുന്ന ദുരന്തം കുട്ടികളെ അറിയിക്കണം.ഇതിനെതിരെ നിലവിലുള്ള സിനിമ,കഥകള്‍,കവിതകള്‍ ഇവയെല്ലാം കുട്ടികള്‍ക്ക് കാണാനും വായിക്കാനുമുളള അവസരം ഉണ്ടാക്കി കൊടുക്കണം.

കുട്ടികളുടെ മുന്‍പില്‍വച്ച് മറ്റു കുട്ടികളെ പ്രകീര്‍ത്തിക്കുകയും തന്‍റെ മകന്‍ ഒന്നിനും കൊള്ളാത്തവന്നെന്ന് പറയുകയും ചെയ്യുന്ന ശീലം അമ്മമാര്‍ അവസാനിപ്പിക്കണം.കഴിവുകള്‍ ഓരോ കുട്ടിയ്ക്കും ഓരോ തരത്തിലാണ്,ഒരു കുട്ടി പാടാന്‍ മിടുക്കനാണെങ്കില്‍ മറ്റൊരുവന്‍ പഠിക്കാന്‍ മിടുക്കന്‍.ഇന്ന്‍ കുട്ടികള്‍ വെറും പുസ്തകപുഴുവാക്കേണ്ട കാര്യമില്ല.

വിജ്ഞാനത്തിന്‍റെയും തൊഴിലിന്‍റെയുംവാതായനങ്ങള്‍ മലര്‍ക്കെ തുറന്നുകിടക്കുകയണ്.മാര്‍ക്ക്‌ കുറഞ്ഞു പോയി എന്നു പറഞ്ഞു കുട്ടികളെ പീഡിപ്പിക്കുന്ന അമ്മമാരും വിരളമല്ല,സ്വയം കുട്ടിയെ നന്നാക്കി എടുക്കാനാവുന്നില്ലെങ്കില്‍ ഒരു മനശാസ്ത്രഞന്‍റെ സഹായം തേടാം.കുട്ടി ചീത്തയാവാന്‍ ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ് ഉത്തരവാദികള്‍.സമൂഹം അവനെ ചീത്തയാക്കാം,എന്നാല്‍ അവനെ ദിവസവും സശ്രദ്ധം ശ്രദ്ധിക്കുകയാണെങ്കില്‍ തെറ്റുകളില്‍നിന്നും അവനെ മുക്തനാക്കി ഉത്തമ പൗരനാക്കുവാൻ നമുക്ക് കഴിയും

വാൽകഷണം…ജസ്റ്റീസ് റിട്ട.ഡി ശ്രിദേവി അറിയപ്പെടുന്ന സത്രി സംരക്ഷണ പ്രവർത്തകയും എഴുത്ത്കാരിയും ചിന്തകയും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും വിവിധ കോടതികളിൽ ജഡ്ജിയുമായിരുന്ന വ്യക്തിയാണ്…

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *