ഹരിതാഭ ജീവിതം – റോജി തോമസ് ചെറുപുഴ

വിത്തിട്ട് വെള്ളമൊഴിക്ക;
തളിരിട്ടു തരുവതു തഴച്ചീടുവാന്‍.
മാനവസംസ്‌കൃതി നിത്യംപുലരുവാന്‍
മണ്ണിതില്‍ ശാഖീശതങ്ങള്‍ വളരേണം.

ഒരു മരമെങ്കിലും നട്ടുവളര്‍ത്തി
നട്ടെല്ലുനിവര്‍ത്തങ്ങു നില്‍ക്കണം;
മറ്റുള്ളോരുമിവ്വിധംചെയ്യുവാന്‍
ഉത്തമ മാതൃകയാകണം.

വൃക്ഷങ്ങളാകെ ക്ഷയിച്ചോരീമണ്ണില്‍
ആപത്തുകാലമതു വേഗംമണഞ്ഞിടും,
ആകെയങ്ങുഷ്ണമുയര്‍ന്നു വലഞ്ഞിടും,
പാരിതിന്‍ നല്‍സ്ഥിതിയില്‍ ഭംഗംഭവിച്ചിടും.

നിസംഗമാനസരാകാതെ മാനവര്‍
അധ്വാനംചെയ്യുവാന്‍ വേഗമിറങ്ങുക…
ഒരുമരമെങ്കിലും നട്ടുപുലര്‍ത്തുക,
ഈ ലോകസംസ്‌കൃതി
മേല്‍മേല്‍ പുലരുവാന്‍.

റോജി തോമസ് ചെറുപുഴ
Mob:9446956257

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *