വിളക്കുമരത്തോട് അമ്മപറഞ്ഞ അഞ്ച്കാര്യങ്ങൾ ..

വിളക്കുമരത്തോട് അമ്മപറഞ്ഞ അഞ്ച്കാര്യങ്ങൾ ..

1) “നിന്‍റെ യാത്ര മറ്റുള്ളവർക്ക് വെളിച്ചം നൽകുവാനാണ്. അതിനായി അവർ നിന്നെ അനുയോജ്യമായ സ്ഥലത്ത് നിർത്തും. ഒരിക്കൽ നീ ഒരിടത്തുറച്ചാൽ അതായിരിക്കും നിന്‍റെ ലോകം, ആ സ്ഥലം നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വെളിച്ചം നൽകുക എന്നതാണ് നിന്‍റെ ദൗത്യം എന്ന് മറക്കരുത്.

2) ഒരു പക്ഷേ നീ ഏകാകി ആണെന്ന് വന്നേക്കാം. എങ്കിലും, നിൻറെ ദൗത്യം മാറുകയില്ല. അത് ആളൊഴിഞ്ഞ കോണിലോ നിറഞ്ഞ തെരുവിലോ ആയാലും,നീ നീ തന്നെ ആവണം.”….

3) “നീ അനേക കാര്യങ്ങൾക്ക് മൂക സാക്ഷിയാവും. അതിൽ ചിലപ്പോൾ സത്കർമ്മങ്ങൾ ഉണ്ടാവാം അകൃത്യങ്ങൾ ഉണ്ടാവാം. നിൻറെ തണലിൽ അനേകർ വിശ്രമിച്ചേക്കാം. അതിൽ അഷ്ടിക്ക് വകയില്ലാത്തവനും ധനവാനും ഉണ്ടായേക്കാം! അവർ ആരൊക്കെ ആയാലും നീ പ്രകാശിക്കുന്നവനാവണം. ആളെ നോക്കി നിന്‍റെ പ്രകാശം ക്രമീകരിക്കരുത്.
വേറെ എവിടെയെങ്കിലും ഇരുട്ട് ഉണ്ടെങ്കിൽ അത് മാറ്റുക നിന്‍റെ പണിയല്ല. ‘നീ നിൽക്കുന്നിടം പ്രകാശ പൂരിതമാക്കുക…. അതാണ് നിൻറെ ജന്മലക്ഷ്യം’…….”.
4) “ചിലപ്പോൾ ശൈത്യവും അല്ലെങ്കിൽ ഉഷ്ണവും നിന്നെ ശല്ല്യപെടുത്തിയേക്കാം. കാറ്റോ മഴയോ ആകുലപ്പെടുത്തിയേക്കാം. എങ്കിലും നീ പതറരുത്!മകനേ,

5) നിന്‍റെ ആവശ്യമില്ലാത്തപ്പോൾ നീ വിശ്രമിക്കുക. കാരണം, സൂര്യനൊപ്പം നീയും പ്രകാശിച്ചാൽ നിന്‍റെ പ്രകാശം ചെറുതാവുകയും വകതിരുവില്ലാത്തവനെന്ന് നീ വിളിക്കപ്പെടുകയും അങ്ങനെ നീ പരിഹാസ്യനാവുകയും ചെയ്യും! അതിനാൽ ഇരുളിൽ പ്രകാശിക്കുന്നവനാകുക….”

“അവസാനമായി മകനെ, ഒന്ന് നിന്നെ ഓർമ്മപ്പിക്കുന്നു. ഇതെല്ലാം ചെയ്യണമെങ്കിലോ നിനക്ക് ഊർജ്ജനിലയവുമായി ബന്ധമുണ്ടാവണം. അതുമായി നിന്നെ ബന്ധിപ്പിക്കുന്ന ചാലകം എന്ന് നഷ്ടപെടുന്നുവോ അപ്പോൾ മുതൽ നീ ഉപയോഗ ശൂന്യമായി ഉയർന്നു നിൽക്കുന്ന വെറുമൊരു തൂണു മാത്രമാകും. മകനേ, പോകുക! വെളിച്ചം നൽകുക!”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *