ജേക്കബ് തോമസിനെതിരെ വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്

തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് .വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസും വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദും തമ്മില്‍ കടുത്ത പോരാട്ടം ആയിരുന്നതായി റിപ്പോര്‍ട്ട് .

തുറമുഖ വകുപ്പിലെ അഴിമതി അടക്കമുള്ള ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് എസ് എം വിജയാനന്ദ് റി പ്പോര്‍ട്ട് നല്‍കി.

ജേക്കബ് തോമസിനെതിരെ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇപ്പോഴത്തെ ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ് ഐ ജി ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു.

ഇതിന് ശേഷമാണ് ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്.

ഡ്രഡ്ജിംഗ് അഴിമതി അടക്കമുള്ള ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചീഫ് സെക്രട്ടറിയായിരിക്കെ എസ് എം വിജയാനന്ദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *