പൊന്‍പുലരി (കവിത)-സലീന സമദ്

കിളികള്‍ കേളികൊട്ടുണര്‍ത്തുന്ന വേളയില്‍
പൊന്‍കതിര്‍ തഴുകിയെത്തും കുസുമങ്ങളില്‍
പൂന്തേനുണ്ണാന്‍ കൊതിയോടെയണയുന്ന ശലഭങ്ങളും
സുന്ദര സുരഭില പുലരിക്ക് വര്‍ണ്ണശോഭകൂട്ടി..

നീലവാനില്‍ നിന്നടര്‍ന്നൊരു ഹിമകണം
പോക്കുവെയിലിനോടൊരു സ്വകാര്യം പറഞ്ഞതാവാം
നീര്‍മണിമുത്തുകള്‍ പൊന്‍പ്രഭയില്‍
അഴകേഴു വര്‍ണ്ണങ്ങളില്‍ പുഞ്ചിരി തൂകി നിന്നു..

നാടന്‍ കാറ്റിന്റെ കൈകളില്‍ തൂങ്ങി ,
പാടങ്ങളിൽകതിരുകള്‍ ചാഞ്ചാടിയാടി .
ചന്ദന ചര്‍ച്ചിത സുന്ദരിയായി ചെങ്കതിര്‍,
കൊയ്തുപാട്ടിന്റെ ഈണത്തിൻ അലകളിൽ..

നടനമാടുന്ന മാമരച്ചില്ലയില്‍,
തത്തികളിച്ചു രസിക്കും കുരുവികള്‍ ..
മഴതോര്‍ന്ന പുലരിയില്‍ കണ്‍ചിമ്മിനില്‍ക്കുന്ന
കുസുമങ്ങള്‍, നാണത്താല്‍ തലതാഴ്ത്തി നിന്നു..

സലീന സമദ്, റിയാദ്

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *