സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണം, യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *