ബിജെപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്ചുതാനന്ദന്‍.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എസ് അഭിനന്ദിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചുവടുപിടിച്ചെന്ന പോലെയാണ് ജനപ്രിയ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വി.എസ് ചൂണ്ടികാട്ടി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *