വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ ക​​രാ​​റിനെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അ​​ന്പ​​ല​​പ്പു​​ഴ: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ ക​​രാ​​റിനെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജിയെ അന്വേഷണത്തിനു വിട്ടുകിട്ടാൻ പരിശ്രമിക്കുമെന്നും മു​​ഖ്യ​​മ​​ന്ത്രി പറഞ്ഞു. വി​ഴി​ഞ്ഞം ക​രാ​റി​നെ​ക്കു​റി​ച്ചു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​കൂ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​സൂ​ച​ന ന​ൽ​കി​യ​ത്. ആ ​​നീ​​ക്ക​​ത്തി​​ലേ​​ക്കു സ​​ർ​​ക്കാ​​ർ ക​​ട​​ക്കു​​ക​​യാ​​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​​എ​​ജി​​യു​​ടെ വി​​മ​​ർ​​ശ​​നം അ​​തീ​​വ​​ഗൗ​​ര​​വ​​മു​​ള്ള​​താ​​ണ്. ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ട ആ​​രോ​​പ​​ണ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്. ആ​​ല​​പ്പു​​ഴ പു​​ന്ന​​പ്ര​​യി​​ൽ ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ത്തി​​ന്‍റെ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​​ക്കു​​ക​​യാ​​യി​​രു​​ന്നു മുഖ്യമ​​ന്ത്രി. ന​​ന​​യാ​​തെ ഈ​​റ​​ൻ ചു​​മ​​ക്കേ​​ണ്ടി​​വ​​ന്ന ഗ​​തി​​കേ​​ടാ​​ണ് എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റേ​​ത്. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ വ​​ന്ന​​ത്. ന​​ട​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​തു പ​​ല​​തും ന​​ട​​ന്ന കാ​​ല​​ഘ​​ട്ട​​മാ​​യി​​രു​​ന്നു അ​​ത്.

വി​​ഴി​​ഞ്ഞം ക​​രാ​​ർ ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ ഒ​​പ്പി​​ട്ട​​താ​​യി​​രു​​ന്നു. ഇ​​ത് ഈ ​​സ​​ർ​​ക്കാ​​രി​​ന്‍റെ ത​​ല​​യി​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഴി​ഞ്ഞം ക​രാ​റി​ൽ സം​സ്ഥാ​ന​ത്തി​നു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യെ​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​കി​ല്ല, ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​നു വ​ൻ സാ​ന്പ​ത്തി​ക നേ​ട്ടം സ​മ്മാ​നി​ക്കു​ക​യാ​ണു നി​ല​വി​ലെ ക​രാ​ർ തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കു സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, യു​ഡി​എ​ഫി​നെ രാ​ഷ്‌​ട്രീ​യ​മാ​യി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഏ​റ്റ​വും വ​ലി​യ ഭ​ര​ണ​നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യാ​ണു വി​ഴി​ഞ്ഞം പ​ദ്ധ​തി ക​രാ​റി​നെ ഉ​യ​ർ​ത്തിക്കാ​ണി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, സി​എ​ജി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ വി​ഴി​ഞ്ഞം ക​രാ​ർ രാ​ഷ്‌​ട്രീ​യ വി​വാ​ദ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും ആ​വ​ശ്യ​പ്പെ​ട്ടു. വി.​ എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ത​യാ​റാ​ക്കി​യി​രു​ന്ന​തി​നേ​ക്കാ​ൾ എ​ന്തു​കൊ​ണ്ടും മെ​ച്ച​പ്പെ​ട്ട ക​രാ​റാ​ണു യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *