വി​​ഴി​​ഞ്ഞം രാ​​ജ്യാ​​ന്ത​​ര തു​​റ​​മു​​ഖ ക​​രാ​​റി​​ന്‍റെ പേ​​രി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി നേ​​രി​​ടാ​​ൻ കോ​​ണ്‍ഗ്ര​​സ് രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സ​​മി​​തി യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ.

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ഴി​​ഞ്ഞം രാ​​ജ്യാ​​ന്ത​​ര തു​​റ​​മു​​ഖ ക​​രാ​​റി​​ന്‍റെ പേ​​രി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി നേ​​രി​​ടാ​​ൻ കോ​​ണ്‍ഗ്ര​​സ് രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സ​​മി​​തി യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ. ക​​രാ​​ർ കെ​​പി​​സി​​സി​​യി​​ൽ ച​​ർ​​ച്ച ചെ​​യ്യാ​​ത്ത​​തി​​നെ ചൊ​​ല്ലി നേ​​താ​​ക്ക​​ൾ ത​​മ്മി​​ൽ ക​​ടു​​ത്ത വാ​​ക്പോ​​രും സ​​മി​​തി​​യി​​ലു​​ണ്ടാ​​യി.

ക​​രാ​​ർ പാ​​ർ​​ട്ടി ഫോ​​റ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യാ​​തി​​രു​​ന്ന മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​ല​​പാ​​ടി​​നെ​​ കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​നാ​​ണ് ആ​​ദ്യം വി​​മ​​ർ​​ശി​​ച്ച​​ത്. സോ​​ണി​​യ ​​ഗാ​​ന്ധി​​യു​​ടെ​​യും എ.​​കെ. ആ​​ന്‍റ​​ണി​​യു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ പാ​​ർ​​ട്ടി സം​​സ്ഥാ​​ന ഘ​​ട​​കം വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത​​ശേ​​ഷം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യാ​​ൽ മ​​തി​​യെ​​ന്നു തീ​​രു​​മാ​​നി​​ച്ച​​താ​​യി​​രു​​ന്നു​​വെ​​ന്നു സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു. എ​​ങ്കി​​ലും ച​​ർ​​ച്ച ചെ​​യ്യാ​​തെ പ​​ദ്ധ​​തി​​യു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു സു​​ധീ​​ര​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി.
ച​​ർ​​ച്ച ചെ​​യ്യാ​​ൻ യോ​​ഗം വി​​ളിക്കേ​​ണ്ടി​​യി​​രു​​ന്ന​​ത് അ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന വി.​​എം. സു​​ധീ​​ര​​നാ​​യി​​രു​​ന്നെ​​ന്നു കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​എ​​ൽ​​എ തി​​രി​​ച്ച​​ടി​​ച്ചു. വി​​ഴി​​ഞ്ഞം രാ​​ജ്യാ​​ന്ത​​ര തു​​റ​​മു​​ഖ പ​​ദ്ധ​​തി​​യു​​ടെ പ്ര​​യോ​​ജ​​നം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ താനടക്കം യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്- മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

ഡ​​ൽ​​ഹി ച​​ർ​​ച്ച​​യു​​ടെ ര​​ണ്ടാം ദി​​വ​​സം ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ വി​​ഴി​​ഞ്ഞം പ​​ദ്ധ​​തി ക​​രാ​​ർ അം​​ഗീ​​ക​​രി​​ച്ച​​താ​​യി സു​​ധീ​​ര​​ൻ മ​​റു​​പ​​ടി ന​​ൽ​​കി. ഇതോ​​ടെ പാ​​ർ​​ട്ടി ത​​ല​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​യെന്നും സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.

വി​​ഴി​​ഞ്ഞം ക​​രാ​​റി​​ൽ ഇ​​നി​​യും വ്യ​​ക്ത​​ത വ​​രേ​​ണ്ട​​തു​​ണ്ടെ​​ന്നു പി.​​സി. ചാ​​ക്കോ പ​​റ​​ഞ്ഞു.
ക​​രാ​​റി​​ൽ ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ബോ​​ധ്യ​​മു​​ണ്ടെ​​ങ്കി​​ൽ അ​​തു റ​​ദ്ദാ​​ക്കി പു​​തി​​യ ക​​രാ​​റു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​മെ​​ന്നു ഉ​​മ്മ​​ൻ ചാ​​ണ്ടി വി​​ശ​​ദീ​​ക​​രി​​ച്ചു. സം​​സ്ഥാ​​ന​​ത്തി​​നു ന​​ഷ്ട​​മു​​ണ്ടാ​​കാ​​ത്ത ത​​ര​​ത്തി​​ൽ ക​​രാ​​ർ റ​​ദ്ദാ​​ക്കാ​​ൻ വ്യ​​വ​​സ്ഥ​​യു​​ണ്ട്. ക​​രാ​​റിന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഇ​​ര​​ട്ട​​ത്താ​​പ്പ് അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും വി​​ഷ​​യം രാ​​ഷ്‌​​ട്രീ​​യ​​മാ​​യി നേ​​രി​​ടണമെന്നും ധാ​​ര​​ണ​​യാ​​യ​​ത്.
കേ​​ര​​ള കോ​​ണ്‍ഗ്ര​​സ്- എ​​മ്മി​​നും പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി​​ക്കു​​മെ​​തി​​രേ പ​​ര​​സ്യ വി​​മ​​ർ​​ശ​​നം പാ​​ടി​​ല്ലെ​​ന്നു യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ അ​​ഭി​​പ്രാ​​യം യോ​​ഗം അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ പാ​​ർ​​ട്ടി മു​​ഖ​​പ​​ത്ര​​ത്തി​​ൽ ലേ​​ഖ​​നം എ​​ഴു​​തു​​മ്പോ​​ൾ പാ​​ർ​​ട്ടി​​യു​​ടെ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണെ​​ന്നു തീ​​രു​​മാ​​നി​​ച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *