പകര്‍ച്ചപനി പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: പകര്‍ച്ചപനി പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍െര്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പകര്‍ച്ചപനി ഇപ്പോള്‍ ആശങ്കാകരമായ നിലയില്‍ ഇല്ല. സംസ്ഥാനത്തെ ഒരു ആശുപത്രികളില്‍ പോലും മരുന്നില്ലാത്ത അവസ്ഥയില്ല. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വകുപ്പുകളുടെ ഏകോപനത്തോടെയാണ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

എച്ച്1എന്‍1 പനി പടര്‍ന്നു പിടിക്കുന്നത് പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അടിയന്തര പ്രംയത്തിന് നോട്ടീസ് നല്‍കിയത്. പനി പടരുമ്പോള്‍ ആരോഗ്യവകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും സംസ്ഥാനം പനിച്ചു വിറയ്ക്കുകയാണെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തെ വി എസ് ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *