വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.

തിരൂര്‍: മതതീവ്രവാദികളുടെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പിടിയിലായവരുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച രാവിലെ ഏഴരയോടെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു ബി.പി അങ്ങാടി പുളിഞ്ചോട് വച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി ബിപിന്‍(24) നെ ആക്രമി സംഘം വെട്ടി പരിക്കേല്പിച്ചത്.പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സംഭവ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നു. ബസിലും മറ്റ് വാഹനങ്ങളിലും അതുവഴി സഞ്ചരിച്ച നിരവധി പേര്‍ സംഭവത്തിന് സാക്ഷിയാകുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു തന്നെ വിപിന്‍ മരിച്ചു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *