വിന്‍െസന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍െസന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സെന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 സെപ്തംബര് 10ന് രാത്രി എട്ടുമണിക്കും നവംബര്‍ 11ന് രാവിലെ 11 മണിക്കും വീട്ടില്‍ വച്ച് പീഡിപ്പിച്ചു. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തി

ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി. മാത്രമല്ല ഫോണിലുടെ ഭീഷണിപ്പെടുത്തി. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. പല ഫോണ്‍നമ്പരുകളില്‍നിന്നാണ് എംഎല്‍എ വീട്ടമ്മയെ വിളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിന്‍സെന്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പോലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റിയത്.

വീട്ടമ്മയ്ക്ക് ചീമുട്ടയേറ്

അതിനിടെ, പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്ക്കു നേരെ എംഎല്‍എയുടെ അനുകൂലികള്‍ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലയിടങ്ങളില്‍ നിന്നായി സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണം ശക്തമായതോടെ ഇവരെ പൊലീസ് സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടി എംഎല്‍എയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയുമായി ആശയവിനിമയം നടത്തി. കേസ് ഗൂഢാലോചനയുടെ ഫലമാണെന്നും നിയമത്തിലൂടെ സത്യസന്ധത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഉമ്മന്‍ചാണ്ടി ജയിലിലെത്തി വിന്‍സെന്റിനെ സന്ദര്‍ശിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *