വിന്‍സന്റ് എം‌എല്‍‌എയെ റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ചെയ്ത കേസില്‍ കോവളം എം.വിന്‍സന്റ് എം‌എല്‍‌എയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 16 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിന്‍സന്റിനെ നെയ്യാറ്റിന്‍‌കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

അതേസമയം സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായി. വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയതായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *