വില്ലേജ്ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകനായ ജോയിയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളും സഹായവാഗ്ദാനവുമായി ജോസ് കെ മാണി എം.പി

കോഴിക്കോട്:ചെമ്പനോട വില്ലേജ്ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകനായ ജോയിയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളും സഹായവാഗ്ദാനവുമായി ജോസ് കെ മാണി എം.പി ജോയിയുടെ വീട്ടിലെത്തി.പാർട്ടി നേതാക്കളോടൊപ്പമാണ് കേരള കോൺഗ്രസ് വൈസ് ചെയർമാൻ കൂടിയായ അദ്ധേഹം എത്തിയത്.ഇളയമകളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുത്തുവെന്ന ചെയർമാൻ കെ.എം മാണിയുടെ തീരുമാനവും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ജോസ് കെ മാണി എം.പി ഈകാര്യം പങ്കുവച്ചത്.അദ്ധേഹത്തിന്റെ ഫേസ് ബുക്ക് പേജീന്റെ പൂർണ്ണരൂപം ചുവടെ ചേർക്കൂന്നു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ്‌ ഞാന്‍ കോഴിക്കോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ചെമ്പനോട വില്ലേജ്‌ ഓഫീസില്‍ ആത്മഹത്യചെയ്‌ത ജോയി എന്ന കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായി എത്തിയത്‌. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ മഴ തോര്‍ന്നിരുന്നു. പക്ഷെ മോളിയുടെയും മൂന്നു പെണ്‍മക്കളുടെയും കണ്ണീര്‍ തോര്‍ന്നിരുന്നില്ല. ജോയിയുടെ ഭാര്യ മോളി കരഞ്ഞുകൊണ്ടാണ്‌ അവര്‍ നേരിട്ട മുഴുവന്‍ പ്രശ്‌നങ്ങളും വേദനകളും എന്നോട്‌ പങ്കുവെച്ചത്‌. മൂന്നു പെണ്‍മക്കളുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മോളിയുടെ വാക്കുകളില്‍ മുഴുവന്‍ ഉണ്ടായിരുന്നത്‌. കഴിഞ്ഞ ദിവസം ഇളയമകളുടെ പഠനം പാതിവഴിയില്‍ നിര്‍ത്തുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ തന്നെ മകളുടെ തുടര്‍പഠന ചെലവ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ഏറ്റെടുക്കുമെന്ന്‌ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ജോയിയുടെ മക്കളില്‍ ആര്‍ക്കെങ്കിലും ജോലി അടക്കമുള്ള സഹായം ലഭിച്ചില്ലെങ്കില്‍ ഈ പാവപ്പെട്ട കുടുംബത്തിന്‌ സാമ്പത്തികമായി മുന്നോട്ടു പോകുവാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ ഉറപ്പ്‌ നല്‍കിയ ശേഷമാണ്‌ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയത്‌. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള വില്ലേജ്‌ ഓഫീസുകളില്‍ ജോയിയെപ്പോലെ നീതിക്കായി നിരവധി മനുഷ്യര്‍ കാത്തുനില്‍ക്കുന്നുണ്ട്‌. അവരുടെ ശബ്‌ദങ്ങള്‍ ഇനിയും കേള്‍ക്കാതെ പോയാല്‍ ജോയിമാര്‍ ആവര്‍ത്തിക്കും. റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്‌ ജോയിമാരെ സൃഷ്‌ടിക്കാന്‍ ഇടയാവുന്നത്‌. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ അന്വേഷണം നടത്തി ശുദ്ധികലശം നടത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്‌. സാധാരണക്കാരായ കൃഷിക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നീതിക്കായി ശബ്‌ദിക്കുന്നവരുടെ കൂടെ ഇനിയുമുണ്ടാകും.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *