വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ തൊടുപുഴ മണക്കാട് വില്ലേജ് ഓഫിസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10,000 രൂപ പിടിച്ചെടുത്തു. എന്നാല്‍ ഇവിടെ നിന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിജിലന്‍സ് അധികൃതര്‍ നല്‍കുന്ന വിവരം.

തിരുവനന്തപുരം പേട്ട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയിഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം. എന്നാല്‍ തൃശൂര്‍ കണിമംഗലം വില്ലേജ് ഓഫീസിലെ പരിശോധനയില്‍ രണ്ട് ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.കോഴിക്കോട് ചെമ്ബനോട വില്ലേജ് ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി.

വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ഡിവൈഎസ്പിയാണ് പരിശോധന നടത്തിയത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *