ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രും-പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി  അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഷെ​​​ഡ്യൂ​​​ൾ ത​​​യാ​​​റാ​​​ക്കി ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ തു​​​ട​​​ങ്ങും.​​ എ​​ല്ലാ​​വി​​ധ കൈ​​​യേ​​​റ്റ​​​ങ്ങ​​​ളെ​​യും കൈ​​​യേ​​​റ്റ​​​ങ്ങ​​​ളാ​​​യിത്തന്നെ ക​​​ണ്ടു ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ൽ, 1977നു ​​​മു​​മ്പു​​​ള്ള കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി പ​​​ട്ട​​​യം ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സ​​​മ​​​യബ​​​ന്ധി​​​ത​​​മാ​​​യി മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കും പ​​​ട്ട​​​യം ന​​​ൽ​​​കും. ആ​​​ദ്യ​​ഘ​​​ട്ട പ​​​ട്ട​​​യവി​​​ത​​​ര​​​ണം ഈ ​​​മാ​​​സം 21നു ​​​ഇ​​​ടു​​​ക്കി​​​യി​​​ൽ ന​​​ട​​​ക്കും. രേ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കും അ​​​ന്നു പ​​​ട്ട​​​യം ന​​​ൽ​​​കു​​​മെ​​​ന്നും രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, മ​​​തമേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, മാ​​​ധ്യ​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി പ്ര​​ത്യേ​​കം പ്ര​​ത്യേ​​കം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കവേ മു​​​ഖ്യ​​​മ​​​ന്ത്രി അ​​റി​​യി​​ച്ചു. ഒ​​​രു കൈ​​​യേ​​​റ്റ​​​വും ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​കും ഇ​​​നി സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ക. യു​​​നെ​​സ്കോ പൈ​​​തൃ​​​ക ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശ​​​മാ​​​യ മൂ​​​ന്നാ​​​റി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ​​​മ​​​ഗ്ര​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

ഇ​​​വി​​​ട​​​ത്തെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​വും ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളും സം​​​ര​​​ക്ഷി​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. മൂ​​​ന്നാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വ​​​നപ്ര​​​ദേ​​​ശം, തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ, പു​​​ൽ​​​മേ​​​ടു​​​ക​​​ൾ, ചോ​​​ലവ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

വ​​​ൻ​​​കി​​​ട​​​ക്കാ​​​രു​​ടെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് ആ​​​ദ്യം സ്വീ​​​ക​​​രി​​​ക്കു​​​ക. വ​​​ൻ​​​കി​​​ട​​​ക്കാ​​​ർ​​​ക്ക് എ​​​വി​​​ടെ​​​യും കൈ​​​യേ​​​റാ​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്. ഒ​​​രു നി​​​യ​​​മ​​വ്യ​​​വ​​​സ്ഥ​​​യും ത​​ങ്ങ​​ൾ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണി​​ലാ​​ണ​​വ​​ർ. ഇ​​​തി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.
സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ ഭാ​​​ഗ​​​ത്തുനി​​​ന്നും പി​​​ന്തു​​​ണ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കും. വീ​​​ടു​​​വ​​​യ്ക്കാ​​​ൻ 10 സെ​​​ന്‍റി​​​ൽ താ​​​ഴെ ഭൂ​​​മി കൈ​​​യേ​​​റി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കി​​​ല്ല.

തോ​​​ട്ടം ഉ​​​ട​​​മ​​​ക​​​ളി​​​ൽ ചി​​​ല​​​ർ തോ​​​ട്ട​​​ഭൂ​​​മി വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ചു ഭൂ​​മി മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തു ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണും. നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​ക​​ൾ സ്വീ​​​ക​​​രി​​​ക്കും. തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ വീ​​​ടു വ​​​ച്ചു ന​​​ല്കും. സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി കൈ​​​യേ​​​റി വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും.

പ​​​ട്ട​​​യം ന​​​ൽ​​​കി​​​യ ഭൂ​​​മി താ​​​മ​​​സ​​​ത്തി​​​നും കൃ​​​ഷി​​​ക്കു​​​മാ​​​യി മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​ള്ളൂ. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സ​​ർ​​വ​​ക​​ക്ഷി​​യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ.​​​കെ. ബാ​​​ല​​​ൻ, കെ. ​​​രാ​​​ജു, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ, സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ സ​​​ത്യ​​​ൻ മൊ​​​കേ​​​രി, കെ. ​​​ശി​​​വ​​​രാ​​​മ​​​ൻ, മു​​​സ്‌​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി ബീ​​​മാ​​​പ്പ​​​ള്ളി റ​​​ഷീ​​​ദ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് എം ​​​പ്ര​​​തി​​​നി​​​ധി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *