കാറും ലോറിയും കൂട്ടിയിടിച്ച് വ്യവസായി മരിച്ചു

തിരുവനന്തപുരം: പോ​ത്ത​ന്‍​കോ​ട് പ​ള്ളി​പ്പു​റം താ​മ​ര​ക്കു​ള​ത്തി​ന് സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു വ്യ​വ​സാ​യി മ​രി​ച്ചു.​ ക​ഴ​കൂ​ട്ടം തെ​ക്കും ഭാ​ഗം റാ​ഫ മ​ന്‍​സി​ലി​ല്‍ റ​ഹീം(45)​ ആ​ണ് മ​രി​ച്ച​ത്.​

പുലർച്ചെ 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന കോ​യ​മ്പ​ത്തൂ​രി​ലേക്ക് മീ​ന്‍ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന​ കാ​റും കൂട്ടിയിടിക്കുകയായിരുന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു കാ​റി​ൽ കു​ടു​ങ്ങി​യ റ​ഹി​മി​നെ ഏ​റെ ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷമാണ് ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സും മം​ഗ​ല​പു​രം പോ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തെ​ടു​ത്ത്. പിന്നീട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി​യും ഡ്രൈ​വ​റെ​യും മം​ഗ​ല​പു​രം പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

ഷീ​ജയാ​ണ് റ​ഹീ​മി​ന്‍റെ ഭാ​ര്യ. റി​സ്‌വാ​ന, റി​സ്‌വാ​ന്‍ റു​ക്സാ​ന എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.​ മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാലിന് ക​ഴ​കൂ​ട്ടം മുസ്‌ലിം ജ​മാ​ത്ത് പ​ള്ളി​യി​ല്‍ സംസ്കരിക്കും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *