പോലിസ് മേധാവിയായി ടിപി സെന്‍കുമാറിനെ വീണ്ടും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയായി ടിപി സെന്‍കുമാറിനെ പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. സുപ്രിം കോടതി വിധിയുടെ പകര്‍പ്പ് വന്നതോടെ സെന്‍കുമാറിനെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവയ്ക്കുകയായിരുന്നു.

നിലവില്‍ പോലിസ് മേധാവിയായിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു മാത്രം നിലനിര്‍ത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പൊലിസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചാണ് സെന്‍കുമാര്‍ അനുകൂല വിധി വാങ്ങിച്ചത്. ഒടുവില്‍ സെന്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ഏപ്രില്‍ 24 ന് സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വിധി ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *