പൊലീസ് അനാവശ്യമായി ഉപയോഗിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി

പൊലീസ് അനാവശ്യമായി ഉപയോഗിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി രംഗത്തെത്തി. പൊലീസിനെ ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി ജനപ്രതിനിധികളും മേലുദ്യോഗസ്ഥരും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടോമിന്‍ തച്ചങ്കരി.

ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലത്തില്‍ പോകാന്‍ പോലും അനാവശ്യമായി പൊലീസുകാരെ അകമ്ബടിക്ക് കൂട്ടുകയാണ്. സ്വന്തം മണ്ഡലത്തില്‍ സുരക്ഷ ഇല്ലാത്തവരാണോ ജനപ്രതിനിധികളെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷയ്ക്കെന്ന പേരില്‍ പൊലീസിനെ കൂടെക്കൂട്ടുന്നത് ചിലര്‍ സ്റ്റാറ്റസ് ആയിട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സര്‍ക്കാരിനു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *