ഈരാറ്റുപേട്ട നഗരസഭ ചെയർമാന് വധ ഭീഷണിയെന്ന്.

ഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാന്‍സ്‌ഥാനം ഒഴിയാന്‍ തയാറാകാത്ത സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗംകൂടിയായ ടി.എം. റഷീദിന്‌ വധഭീഷണിയെന്ന്‌ പരാതി. പാര്‍ട്ടിക്ക്‌ വിധേയനല്ലാത്ത ടി.എം. റഷീദിനോട്‌ ചെയര്‍മാന്‍സ്‌ഥാനം രാജിവയ്‌ക്കാന്‍ കഴിഞ്ഞ ദിവസം സി.പി.എം. ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
എല്‍.ഡി.എഫ്‌. ഭരിക്കുന്ന നഗരസഭയില്‍ സി.പി.എം. ഏഴ്‌, സി.പി.ഐ. രണ്ട്‌, യു.ഡി.എഫ്‌. 11, ജനപക്ഷം നാല്‌, എസ്‌.ഡി.പി.ഐ. നാല്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. എല്‍.ഡി.എഫിന്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ എസ്‌.ഡി.പി.ഐ.യുടെ പരോക്ഷ പിന്തുണയിലാണ്‌ ഭരണം നിലനിര്‍ത്തുന്നത്‌. നഗരസഭാ ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതായും പാര്‍ട്ടിക്ക്‌ വഴങ്ങുന്നില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്‌തമായപ്പോഴാണ്‌ ചെയര്‍മാന്‍സ്‌ഥാനത്തുനിന്ന്‌ നീക്കാന്‍ സി.പി.എം. തീരുമാനിച്ചത്‌.
രാജിവയ്‌ക്കാന്‍ തയാറാകാത്ത തന്നെ അവിശ്വാസം കൊണ്ടുവന്ന്‌ പരാജയപ്പെടുത്താനുള്ള നീക്കവും പൊളിഞ്ഞതോടെയാണ്‌ വധഭീഷണിയെന്ന്‌ ടി.എം. റഷീദ്‌ പറഞ്ഞു. വീട്ടിലേക്ക്‌ പോകുമ്പോള്‍ നിരവധി വാഹനങ്ങള്‍ പിന്തുടരുന്നതായും വധഭീഷണി മുഴക്കി ഫോണ്‍വളികള്‍ പതിവായെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ നോട്ടീസില്‍ പത്ത്‌ പേര്‍ ഒപ്പിടണമെന്നിരിക്കെ ഭീഷണിപ്പെടുത്തി എട്ട്‌ പേരെക്കൊണ്ട്‌ ഒപ്പിടുവിച്ചതായും യു.ഡി.എഫിനും ജനപക്ഷത്തിനും എസ്‌.ഡി.പി.ഐ.യ്‌ക്കും സി.പി.എം. നിലപാടിനോട്‌ യോജിപ്പില്ലെന്നും ടി.എം. റഷീദ്‌ പറയുന്നു.
ടി.പി.ക്ക്‌ 51 വെട്ടുകളാണെങ്കില്‍ 90 വെട്ടിന്‌ അവസാനിപ്പിക്കുമെന്നും അടുത്ത മാസം നടക്കുന്ന മകളുടെ വിവാഹത്തിന്‌ പിതാവിന്റെ സ്‌ഥാനത്തിരിക്കാന്‍ ആളുണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയതായി ടി.എം. റഷീദ്‌ പറഞ്ഞു. നഗരസഭാംഗത്തിന്റെ സഹോദരനും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ഇതുസംബന്ധിച്ച്‌ ഉന്നതോദ്യോഗസ്‌ഥര്‍ക്ക്‌ പരാതി നല്‍കിയതായും ചെയര്‍മാന്‍ പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *