ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നല്‍കും : മന്ത്രി മൊയ്തീന്‍

തൃശൂര്‍: ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു. അടുത്ത ദിവസം കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കും. പരിഹാരമില്ലെങ്കില്‍ വിനീതുമായി സംസാരിച്ച് കേരളം ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വിനീതിനെ പിരിച്ചുവിടാനുള്ള നീക്കമറിഞ്ഞ് സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഏജീസ് ഓഫീസ് അത് പരിഗണിക്കാതെ പിരിച്ചു വിടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *