ജിഎസ്ടി നിലവില്‍ വന്നിട്ടും വ്യാപാരികള്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറയ്ക്കാത്തതിനെ തുടര്‍ന്ന് വിലകുറയുന്ന 101 ഉല്‍പ്പന്നങ്ങളുടെ പട്ടിക സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തു വിട്ടു

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നിട്ടും വ്യാപാരികള്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറയ്ക്കാത്തതിനെ തുടര്‍ന്ന് വിലകുറയുന്ന 101 ഉല്‍പ്പന്നങ്ങളുടെ പട്ടിക സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തു വിട്ടു. ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 80 മുതല്‍ 85 ശതമാനം ഉത്പ്പനങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാപാരികള്‍ ജിഎസ്ടിയുടെ പേരില്‍ വില കൂട്ടി വാങ്ങിക്കുകയാണ്. നിലവിലെ നിരക്കിനെക്കാള്‍ ജിഎസ്ടി കൂടി ചേര്‍ത്താണ് വില ഈടാക്കുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ വ്യാപാരം ഇരട്ടിയാകും. ഇതിലൂടെ ലാഭം കൂടുതല്‍ നേടാനാകും. ഹോട്ടല്‍ ഭക്ഷണത്തിന് നിലവിലുള്ളതിനേക്കാള്‍ വില കുറയേണ്ടതാണ്.യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഹോട്ടലുകാര്‍ തുക ഈടാക്കുന്നത്. നിരക്കിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹോട്ടല്‍ അസോസിയേഷനുകളുമായി ചര്‍ച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉണ്ടാകില്ല, എന്നാല്‍ വാഹന പരിശോധന ഉണ്ടാകും. ബില്ലില്‍ രേഖപ്പെടുത്താതെ അധികം ഉത്പ്പന്നങ്ങള്‍ കടത്തികൊണ്ടുവന്നാല്‍ പിടികൂടും. വിലകൂട്ടി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ജിഎസ്ടി അതോറിട്ടിയാണ്. സംസ്ഥാനത്ത് ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്‌ക്രീനിംഗ് കമ്മറ്റി ഉണ്ടാകും.

ആറ് മാസത്തിനുള്ളില്‍ അതോറിറ്റി നിലവില്‍ വരൂ. അതുവരെ സെയില്‍ടാകസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാം. ക്രമക്കേടു കണ്ടെത്തിയാല്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദു ചെയ്യാന്‍ ജിഎസ്ടി നിയമത്തില്‍ പറയുന്നു. വില കുറയുന്ന ഇനങ്ങളുടെ വിവരം പത്രപ്പരസ്യത്തിലൂടെ ജനങ്ങളെ അറിയിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *