മൊബൈൽ വാങ്ങുവാനും ഷേയ്ക്ക് അടിക്കാനുമായി പട്ടാപകൽ വാതിൽപൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കുട്ടികള്ളൻമാർ പിടിയിൽ.

തൊടുപുഴ നഗരത്തിനടുത്ത ഒരു ഗ്രാമത്തിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ഇന്നലെ ഞായറാഴ്ച രാവിലെ പത്തുമണിയോടടുത്താണ് ആദ്യഘട്ട സംഭവം ഈ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നും ചെറുപ്പക്കാരനായ ഗൃഹനാഥനും ഭാര്യയും കൂടി പള്ളിയിൽ പോകുന്നു. അവർ ഉദ്ധേശം പന്ത്രണ്ടരയോടെ തിരികെ വരുന്നു.പതിവു പോലെ മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറുന്നു..ഹാളിലെത്തിയപ്പോൾ തന്നെ ആകെ പന്തികേട് തോന്നുന്നു..പോയപോലെ യല്ലല്ലോ മുറിയാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.അലമാരി തുറന്നു കിടക്കുന്നു.അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ പൊളിച്ച നിലയിൽ തുറന്നു കിടക്കുന്നു.ഫ്രിഡ് ജ് തുറന്ന് കിടക്കുന്നു.അലമാരിയിൽ ഇരുന്ന ക്യാമറ.സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ച ബാഗ് .മൊബൈൽ.കുറച്ച് പണം ഭാര്യയുടെ സൗന്ദര്യ പോഷക സാധനങ്ങൾ.റോൾഡ് ഗോൾഡ് ആഭരണങ്ങൾ. കുട്ടിയുടെ കളിപ്പാട്ടങ്ങൾ.ഇവയൊന്നും കാണുന്നില്ലാ..അടുക്കളയിൽ ഇരുന്ന ബേബി ഫുഡ്.വറുത്ത ഉപ്പേരി ഭരണിസഹിതം എല്ലാം കൊണ്ടുപോയിരിക്കുന്നു.തുടങ്ങി ഫ്രിഡ്ജിലിരുന്ന പാലെടുത്ത് പഴവും ചേർത്ത് ഷേക്ക് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങൾ കാണുന്നു..ഗൃഹ നാഥനായ യുവാവ് പോലീസിനെ വിവരമറിയിച്ചു.നാട്ടുകാരേയും കൂടുതൽ പരിശോധിച്ചപ്പോൾ അടുത്തുള്ള ആൾ താമസമില്ലാത്ത രണ്ടു വീടുകളിൽ കൂടി സമാനരീതിയിൽ മോഷണ ശ്രമം നടന്നു പക്ഷേ വാതിൽ പൊളിക്കാൻ പറ്റാത്തതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല.ഒരു വീട്ടിലെ വാതിൽ തകർത്തെങ്കിലും അകത്ത് കയറാൻ കഴിഞ്ഞില്ല.ആദ്യം കയറിയ വീട്ടിൽ നിന്ന് എടുത്ത ബേബി ഫൂഡിന്റെയും മറ്റും ടിന്നും ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങളും സർട്ടിഫിക്കറ്റും ഈ വീടുകളുടെ പുറക് വശത്ത് ഉപേക്ഷിച്ചിടുണ്ടായിരുന്നു..
പോലീസ് വന്ന് പ്രാഥമിക അന്വേഷണം നടത്തി മടങ്ങി.നാട്ടുകാരുടെ നേതൃത്വത്തിൽ പരിസരങ്ങളിലെ ആളൊഴിഞ്ഞ വീടുകളിലും റബ്ബർ തോട്ടങ്ങളിലും പരിശോധന നടത്തി സംശയകരമായ വിധത്തിൽ ആരേയും കാണാൻ കഴിഞ്ഞില്ലാ. അടുത്ത സംഭവം അന്ന് വൈകിട്ടാണ് അരങ്ങേറുന്നത്.കള്ളൻമാരെ തിരിച്ചറിയുന്നത് അതിനെ തുടർന്നാണ്.
രാവിലത്തെ മോഷണം നടന്ന സ്ഥലത്ത് നിന്നും അരകിലോമീറ്റർ മാറി അ വാർഡിൽ തന്നെയുള്ള പൂട്ടിയിട്ടിരുന്ന ഒരു വീടിന്റെ മുറ്റത്ത് പരിചയമില്ലാത്ത മൂന്ന് ആൺകുട്ടികൾ കൂട്ടം കൂടി നില്ക്കുന്നത് തൊട്ട് ചേർന്ന വീട്ടിലെ കൗമാരക്കാരായ പെൺകുട്ടികൾ വീടിനുള്ളിലിരുന്ന് കാണുന്നു.തങ്ങളെ അടുത്ത വീട്ടിലെ പെൺകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ആൺകുട്ടികൾ വീടിന്റെ പിറകിലെ ഗോവണിയിൽ പോയിരിപ്പായി.അല്പ നേരം കഴിഞ്ഞപ്പോൾ ആൺകുട്ടികൾ പെൺകുട്ടികളുടെ പറമ്പിലെ റംമ്പുട്ടാൻ പഴങ്ങൾ പറിച്ച് അവരുടെ കൈവശമുള്ള സ്കൂൾ ബാഗിലേക്ക് നിറക്കുന്നത് കണ്ടു.പെൺകുട്ടികൾ വീട്ടിലില്ലാതിരുന്ന അമ്മയെ ഫോൺ ചെയ്ത് വിവരമറിയിക്കുകയും അല്പസമയം കഴിഞ്ഞ് കുടൂംബ ശ്രി മീറ്റിംഗിന് പോയ സ്ത്രി വരികയും ചോദിക്കാതെ റമ്പുട്ടാൻ പറഞ്ഞത് ശരിയല്ലായെന്ന് പറയുകയും ചെയ്തു.കഴിക്കാൻ പറിച്ചോ പക്ഷെ ഇതുപോലെ ബാഗിലാക്കി കൊണ്ടു പോകുന്നത് ശരിയല്ലായെന്നും പറഞ്ഞു.ഈ സമയത്ത് വീട്ടിലെത്തിയ ഈ വീട്ടിലെ ഗൃഹനാഥൻ ചോദിക്കാതെ പറമ്പിൽ കയറി തോന്ന്യാസം കാണിച്ചതിന് ക്ഷമ പറയണമെന്നും നിങ്ങളുടെ മാതാപിതാക്കൾ വരാതെ ബാഗ് തരില്ലായെന്നും പറഞ്ഞ് അവരുടെ കൈവശമുള്ള രണ്ട് സ്കൂൾ ബാഗും അതിലെ പഴങ്ങളും പിടിച്ചുവച്ചു.രക്ഷാകർത്താക്കളെ വിളിച്ചുകൊണ്ടുവരുവാൻ പറയുകയും ചെയ്തു.ഇതിന്റെ പേരിൽ ഗൃഹനാഥനുമായി ഇവർ തർക്കിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ അയൽവാസിയായ മുൻ മെമ്പറെ ഗൃഹനാഥൻ അറിയിക്കുകയുംചെയ്തു.പരിചിതരല്ലാത്ത കുട്ടികൾ റമ്പുട്ടാൻ പഴം പറിച്ചു എന്നതിൽ കവിഞ്ഞ് യാതൊരു ഗൗരവം ഇതിനാരും നൽകിയുമില്ലാ

ഒരു മണിക്കൂറിന് ശേഷം ഈ ഗൃഹനാഥൻ മേല്പറഞ്ഞ മുൻ മെമ്പറെ വിളിക്കുകയും കുട്ടികൾ തന്റെ വീടിനു മുന്നിലെ റോഡിൽ നിലയിറുപ്പിച്ചിരിക്കുകയാണെന്നും താൻ വീട്ടിലില്ലായെന്നും അവരുടെ ബാഗ് വീട്ടിൽ നിന്നും വാങ്ങി നല്കി താക്കീതു നല്കി പറഞ്ഞു വിടണമെന്നും അറിയിച്ചു
ഇതിനെ തുടർന്ന് മുൻമെമ്പർ സ്ഥലത്ത് എത്തുകയും കുട്ടികളെ കൊണ്ട് ചെയ്തതെറ്റിന് മാപ്പു പറയിക്കുകയും ചെയ്തു.വീട്ടമ്മയിൽ നിന്ന് ബാഗ് വാങ്ങി ഇതിലെന്താ ഉള്ളത് നോക്കട്ടെയെന്ന് പറഞ്ഞ് നോക്കിയപ്പോഴാണ് മോഷണകഥയുടെ ചുരുളഴിഞ്ഞത്.രാവിലെ മോഷണം നടന്ന വീട്ടിലെ ഗൃഹനാഥന്റെ പേരിലുള്ള ബില്ലുകൾ.രസീതുകൾ.വാറന്റി കാർഡുകൾ എന്നിവ കണ്ടെത്തി.തുടർന്ന് അയാളെ വിളിച്ചു വരുത്തുകയും കുട്ടികളുടെ ബാഗിൽ നിന്നും കിട്ടിയവ തന്റെവീട്ടിൽ നിന്നും മോഷണം പോയവയാണെന്ന് തിരിച്ചറിയുകയും ചെയ്തു. കുടുതൽ ചോദ്യം ചെയ്തപ്പോൾ തങ്ങളാണ് വാതിൽ പൊളിച്ച് കയറിയതെന്ന് സമ്മതിച്ച് അവരുടെ കൈയ്യിൽ നിന്നും ക്യാമറ.മെമ്മറി കാർഡ്.വാച്ച്.തുടങ്ങിയ സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.കിട്ടിയ രുപ ചിലവഴിച്ചുവെന്നും മൊബൈൽ ഫോൺ തങ്ങളെടുത്തില്ലായെന്ന് ആവർത്തിക്കുകയും ഇതിനിടെ പോലീസ് വരികയും വാർഡ് മെമ്പറും കുട്ടികളുടെ രക്ഷാകർത്താക്കളും നിരവധി നാട്ടുകാരും എത്തി.പോലീസ് സബ്ബ് ഇൻസ്പെക്ടർ വിരട്ടിയപ്പോൾ മാത്രമാണ് മൊബൈൽ ഫോണും തങ്ങളാണ് എടുത്തതെന്നും അത് പട്ടയം കവലയിലെ ഒരു കടയിൽ കൊടുത്ത് ഇരുന്നൂറ് രൂപ വാങ്ങി അടുത്തുള്ള ബേക്കറിയിൽ കയറി ഷേക്ക് കുടിച്ചുവെന്നും കുട്ടികൾ പറയുന്നത്.ഒരു കുടുംബത്തിലെ ഒൻപതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളും അവരുടെ അയൽപക്കത്തുള്ള ഏഴിൽ പഠിക്കുന്ന ഒരു കുട്ടിയുമാണ്.ഈ കുട്ടി മോഷ്ടാക്കൾ.
എന്തിനാണ് മോഷ്ടിച്ചതെന്ന ചോദ്യത്തിന് നല്കിയ ഉത്തരം രസകരമാണ്.ഷേക്ക് കുടിക്കാനും തങ്ങൾക്ക് രണ്ടു പേർക്ക് മൊബൈൽഫോൺ വാങ്ങാനും മറ്റൊരാൾ വീട്ടിലറിയാതെ വാങ്ങിയ മൊബൈൽ ഫോണിന്റെ ബാക്കി തുക കടക്കാരന് കൊടുക്കുവാൻ വേണ്ടിയാണെന്നും.
പതിനൊന്നും പതിമൂന്നും വയസ്സ് മാത്രമുള്ള കുട്ടികളുടെ സംസാരവും മോഷണരീതിയും നാട്ടുകാരേയും പോലീസ് ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചിരിക്കുകയാണ്.റമ്പുട്ടാൻ പറിക്കാനല്ലാ തങ്ങൾ ഇവിടെ വന്നതെന്നും പണം കിട്ടാതെ വന്നതിനാൽ ആളില്ലാത്ത ഈ വീട്ടിൽ കൂടി കയറാനായിരുന്നെന്നും അതിന് ശ്രമിക്കുമ്പോൾ അടുത്ത വീട്ടിലെ അവരുടെ സമപ്രായക്കാരായ പെൺകുട്ടികൾ തങ്ങളെ കണ്ടതിനാലാണ് നടക്കാഞ്ഞതെന്നും പോലീസിനോട് വെളിപ്പെടുത്തി.രാവിലെ പള്ളിയിൽ വേദപാഠക്ളാസ്സിനു പോകുവാണെന്ന് പറഞ്ഞിറങ്ങിയ കുട്ടികളുടെ പ്രവർത്തി അവരുടെ കൂലിപ്പണിക്കാരായ രക്ഷകർത്താക്കളിലും നാട്ടുകാരിലുമുണ്ടാക്കിയ നടുക്കം ചെറുതല്ലാ..കൗമാരപ്രായക്കാരായ കുട്ടികളുടെ മൊബൈൽ ഭ്രമവും ഷേക്കിനോടുള്ള ആഗ്രഹവും ഒരു ഗ്രാമത്തെ കുറച്ചു മണിക്കൂറെങ്കിലും മുൾമുനയിൽ നിർത്തി.ഏതായാലും തെളിയാതെ കിടക്കുന്ന നിരവധി കേസുകളുടെ പരമ്പരയിലേക്ക് പോകാതെ ഒരു കേസ് അവസാനിച്ചതിലും പണം ഒഴികെയുള്ള മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയതിലും നാട്ടുകാർ സംതൃപ്തരാണ്.അന്യ സംസ്ഥാന തൊഴിലാളികളെ സംശയിച്ചുപോയതിലും നാട്ടുകാരായ കുട്ടികളെ ഈ വിധത്തിൽ കാണേണ്ടി വന്നതിൽ ദുഖിതരും.

.ജനപ്രതിനിധികളും പോലീസും ചേർന്ന് രക്ഷാകർത്താക്കളോടൊപ്പം കുട്ടികളെ താക്കീത് നല്കി പറഞ്ഞു വിടുകയും തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകുവാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *