തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടാകാമെന്ന് തമിഴ്‌നാട് പോലീസ്

മാനന്തവാടി: തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടാകാമെന്ന് തമിഴ്‌നാട് പോലീസ് ക്യൂബ്രാഞ്ചിന്റെ മുന്നറിയിപ്പ്.

മലപ്പുറത്ത് രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്. ചാവേറുകളായി ആക്രമണം നടത്താനുള്ള സാധ്യതയും തമിഴ്‌നാട്, കര്‍ണാടക, കേരള പോലീസ് രഹസ്യന്വേഷണ വിഭാഗം തള്ളുന്നില്ല.

വയനാട്ടില്‍ ഇടക്കിടെ മാവോയിസ്റ്റുസാന്നിധ്യമുള്ളതിനാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാണ്. അതിര്‍ത്തികളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മലപ്പുറത്തിന് തിരിച്ചടിയായി പോലീസ് സ്‌റ്റേഷനോ പ്രമുഖ വ്യക്തികളെയോ ലക്ഷ്യമിടുമെന്നാണ് ക്യൂബ്രാഞ്ച് സൂചന നല്‍കുന്നത്. ഇതേ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങ് നടത്തിയത് കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മുമ്പ് മാവോയിസ്റ്റുകളുടെ സജീവസാന്നിധ്യമുള്ള മക്കിമല, പോലീസ് സ്റ്റേഷനടുത്താണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *