ഉഴുന്നുവടയെച്ചൊല്ലി തർക്കം: ഹോ​ട്ട​ല്‍ ഉ​ട​മ​യെ ന​ടു​റോ​ഡി​ല്‍ കു​ത്തി​ക്കൊന്നു

 

കൊ​​​ച്ചി: ഉ​​​ഴു​​​ന്നു​​​വ​​​ട​​​യു​​ടെ രു​​​ചി​​​വ്യ​​​ത്യാ​​​സ​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ത​​​ര്‍​ക്ക​​​ത്തെ​​ത്തു​​ട​​​ര്‍​ന്നു ഹോ​​​ട്ട​​​ല്‍ ഉ​​​ട​​​മ​​​യെ പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ ന​​​ടു​​​റോ​​​ഡി​​​ല്‍ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

വൈ​​​റ്റി​​​ല ജ​​​ന​​​ത ജം​​​ഗ്ഷ​​​നി​​​ല്‍ സി​​​ബി​​ൻ എ​​​ന്ന ഹോ​​​ട്ട​​​ല്‍ ന​​​ട​​​ത്തു​​​ന്ന വൈ​​​റ്റി​​​ല ജ​​​ന​​​ത മം​​​ഗ​​​ല​​​പ്പി​​​ള്ളി​​​ല്‍ എം.​​​ജെ.​ ജോ​​​ണ്‍​സ​​​ൺ (ആ​​​ല്‍​ബി​​ൻ-45) ആ​​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ക​​ട​​വ​​ന്ത്ര​​യി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി ര​​​തീ​​​ഷി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നോ​​​ടെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം. വൈ​​​റ്റി​​​ല എ​​​സ്എ റോ​​​ഡി​​​ല്‍ വ​​​ട​​​ക്കേ അ​​​രി​​​കി​​​ലാ​​​ണു ജോ​​​ണ്‍​സ​​​ണി​​ന്‍റെ ഹോ​​​ട്ട​​​ല്‍. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ര​​ണ്ട​​ര​​യോ​​ടെ ഹോ​​​ട്ട​​​ലി​​​ലെ​​ത്തി​​യ ര​​​തീ​​​ഷ് ഊ​​ണു തീ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഉ​​ഴു​​ന്നു​​വ​​ട വാ​​ങ്ങി ക​​ഴി​​ച്ചി​​രു​​ന്നു. വ​​ട​​യ്ക്ക് പു​​ളി​​പ്പു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞു ജോ​​​ണ്‍​സ​​​ണു​​മാ​​യി ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​​യി​. വാ​​​ക്കു​​​ത​​​ര്‍​ക്ക​​​മാ​​​യ​​​തോ​​​ടെ വ​​​ട​​​യ്ക്കു പ​​​ണം ത​​​രേ​​​ണ്ടെ​​​ന്നു ജോ​​​ണ്‍​സ​​​ണ്‍ പ​​​റ​​​ഞ്ഞു. തു​​ട​​ർ​​ന്നു ര​​​തീ​​​ഷ് ഹോ​​​ട്ട​​​ലി​​​ല്‍നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​പോ​​യി.

ഇ​​​തി​​​നു​​​ശേ​​​ഷം പ​​ഴം​​പൊ​​രി ഉ​​ണ്ടാ​​ക്കാ​​ൻ പ​​ഴം വാ​​ങ്ങി സ്കൂ​​ട്ട​​റി​​ൽ ത​​ള്ളി​​ക്കൊ​​ണ്ടു​​വ​​ര​​വേ ജോ​​​ണ്‍​സ​​ണെ ഹോ​​​ട്ട​​​ലി​​​ന്‍റെ എ​​​തി​​​ര്‍​വ​​​ശ​​​ത്ത് എ​​​സ്ബി​​​ഐ വൈ​​​റ്റി​​​ല ബ്രാ​​​ഞ്ചി​​​നു മു​​​ന്നി​​​ല്‍ ര​​തീ​​ഷ് ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തു​​​ക​​​യും കൈ​​​യ്യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ത്തി​​കൊ​​ണ്ടു കു​​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്നു. കു​​​ത്തി​​​യ​​ശേ​​​ഷം ഇ​​​യാ​​​ള്‍ ഓ​​​ടി​​ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന ര​​​തീ​​​ഷ് ഓ​​ട്ടോ ഓ​​ടി​​ക്ക​​ലും കൂ​​​ലി​​​പ്പ​​​ണി​​​യു​​മാ​​യി ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. സ്ഥി​​രം മ​​ദ്യ​​പാ​​നി​​യാ​​ണ് ഇയാളെന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.

കു​​ത്തേ​​റ്റ ജോ​​​ണ്‍​സ​​ണെ ഉ​​ട​​ൻ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​ലും പി​​ന്നീ​​ട് എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റി​​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
മൃതദേഹം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​നു തൈ​​​ക്കൂ​​​ടം സെ​​ന്‍റ് റാ​​​ഫേ​​​ല്‍​സ് പ​​​ള്ളി​​​യി​​​ല്‍ സം​​​സ്‌​​​ക​​രി​​ക്കും. സി​​​നി​​​യാ​​​ണു ഭാ​​​ര്യ. മ​​​ക്ക​​​ള്‍: എ​​​ബി​​ൻ, സി​​​ബി​​ൻ

ഇന്‍സൈറ്റില്‍ കൊടുത്തിരിക്കുന്നത്‌പ്രതിയുടെ ചിത്രം

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *