മുന്‍ ഡിജിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

മുന്‍ ഡിജിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഡിജിപി സ്ഥാനത്തുനിന്നും വിരമിച്ച അദ്ദേഹത്തിന് ഇടതു-വലതുമുന്നണികളുടെയും നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലയി അവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കിരണ്‍ ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മറ്റും പാത അദ്ദേഹത്തിന് പിന്തുടരാവുന്നതേയുള്ളുവെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *